കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പനെതിരായ പ്രാഥമിക കുറ്റം ഒഴിവാക്കി; നേരിയ ആശ്വാസം, ജാമ്യ സാധ്യത അകലെ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം മഥുര കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റമാണ് നീക്കിയത്. മഥുരയില്‍ വച്ച് പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത വേളയില്‍ ആദ്യമെടുത്ത കേസ് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതാണ്. ഇത് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

s

ഈ മാസം 22ന് കാപ്പന്റെ ജാമ്യ ഹര്‍ജി മഥുര കോടതി പരിഗണിക്കും. എന്നാല്‍ യുഎപിഎ, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കേസുകള്‍ കാപ്പനെതിരെ പിന്നീട് ചുമത്തിയിട്ടുണ്ട്. ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഇതുവരെ അന്വേഷണം നീങ്ങിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടിയെടുത്തത്. ഇത് ജാമ്യാപേക്ഷ ഉള്‍പ്പെടെയുള്ള കാപ്പന്റെ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ എടുത്തു പറയാന്‍ സാധിക്കുന്ന വസ്തുതയായി മാറും.

2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ യുപിയിലെ മഥുര ടോള്‍ പ്ലാസയില്‍ വച്ച് അറസ്റ്റിലായത്. ഹത്രാസ് ദളിത് പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയായിരുന്നു കാപ്പന്‍. പോലീസ് കസ്റ്റഡിയില്‍ കടുത്ത പീഡനമാണ് കാപ്പന് നേരിടേണ്ടി വന്നത്. ജയിലില്‍ വച്ച് കൊറോണ ബാധിതനായ കാപ്പന് മഥുരയിലെയും സുപ്രീംകോടതി നിര്‍ദേശ പ്രകാരം ദില്ലി എയിംസിലെയും ചികില്‍സ നല്‍കിയിരുന്നു. എയിംസില്‍ ചികില്‍സയ്ക്കിടെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

മെയ് അവസാന വാരമാണ് കാപ്പന്‍ ജാമ്യാപേക്ഷ മഥുര കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും കാപ്പന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും കാപ്പന്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Relaxation in one month long lockdown in kerala

English summary
Mathura Court dropped one case against Malayalee Journalist Siddique Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X