കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് തിരിച്ചടി; അഫ്ഗാനിസ്താനുമായി ഇന്ത്യ വ്യോമമാര്‍ഗ്ഗമുള്ള വ്യാപാര ബന്ധത്തിന്

ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയും നരേന്ദ്രമോദിയും തമ്മിലുള്ള ചര്‍ച്ചകള്‍

  • By Sandra
Google Oneindia Malayalam News

ദില്ലി: റോഡുമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗമുള്ള ചരക്കുഗതാഗത്തിന് പാകിസ്താന്‍ അനുമതി നിഷേധിച്ചതോടെ ഇന്ത്യയ്ക്ക് മുമ്പില്‍ വഴി തെളിയുന്നു. അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമമാര്‍ഗമുള്ള ചരക്കുഗതാഗതത്തെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയത്. അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയും നരേന്ദ്രമോദിയും തമ്മിലുള്ള ചര്‍ച്ചകള്‍.

യുദ്ധം കൊണ്ട് തകര്‍ന്ന അഫ്ഗാനിസ്താന് വളര്‍ച്ച കൈവരിയ്ക്കുന്നതിന് വേണ്ടി ഇന്ത്യയും അഫ്ഗാനിസ്താനും അയല്‍രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സുരക്ഷാ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2011ലാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ആരംഭിക്കുന്നത്.

ചരക്കുനീക്കത്തിന് വ്യോമമാര്‍ഗ്ഗം

ചരക്കുനീക്കത്തിന് വ്യോമമാര്‍ഗ്ഗം

ദില്ലിയില്‍നിന്നും കാബൂളിലേയ്ക്കുള്ള ചരക്കുനീക്കത്തിന് റോഡ് മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും പാകിസ്താന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യ- അഫ്ഗാനിസ്താന്‍ പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് വ്യോമ മാര്‍ഗ്ഗമുള്ള ചരക്കുഗതാഗതത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്.

ഗ്വാദര്‍ തുറമുഖത്തിന്റെ പിടി ചൈനയ്ക്ക്

ഗ്വാദര്‍ തുറമുഖത്തിന്റെ പിടി ചൈനയ്ക്ക്

പാക് പ്രവിശ്യയായ ബലൂചിസ്താനില്‍ അറബിക്കടലിലാണ് ചൈന നിര്‍മിച്ച ഗ്വാദര്‍ തുറമുഖം സ്ഥിതിചെയ്യുന്നത്. തുറമുഖ നടത്തിപ്പ് ഏറ്റെടുത്ത് നടത്തിപ്പോന്ന സിങ്കപ്പൂരിലെ പിഎസ്എ ഇന്‍ര്‍നാഷണല്‍ എന്ന കമ്പനി പാക് നാവിക സേനയുമായുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് തുറമുഖത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യയ്ക്ക് ഭീഷണിയാവുമെന്നാണ് കരുതുന്നത്.

ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സ്

ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സ്

യുദ്ധത്തെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ച അഫ്ഗാനിസ്താന് സാമ്പത്തിക പരിവര്‍ത്തനത്തിന് ലക്ഷ്യമിട്ടാണ് അമൃത്സറില്‍ വച്ച് ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിട്ടുള്ളത്.

ഹാര്‍ട്ട് ഓഫ് ഏഷ്യ എന്തിന്

ഹാര്‍ട്ട് ഓഫ് ഏഷ്യ എന്തിന്

തീവ്രവാദം, ദാരിദ്ര്യം എന്നീ പൊതു പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി അഫ്ഗാനിസ്താനും അയല്‍രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സുരക്ഷാ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2011ലാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ആരംഭിക്കുന്നത്.

ഇരുരാജ്യങ്ങളും ഒറ്റക്കെട്ട്

ഇരുരാജ്യങ്ങളും ഒറ്റക്കെട്ട്

യുദ്ധബാധിത പ്രദേശമായ അഫ്ഗാനിസ്താനില്‍ ഇന്ത്യ നടത്തുന്ന പുനഃര്‍ നിര്‍മാണം, വ്യാപാരബന്ധം, പ്രതിരോധ സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അഷ് റഫ് ഖാനിയും മോദിയും ചര്‍ച്ച നടത്തി.

ഭീകരവാദത്തിനെതിരെ

ഭീകരവാദത്തിനെതിരെ

ഭീകരര്‍ക്കും ഭീകരവാദത്തിനും പ്രോത്സാഹനം നല്‍കുന്ന പാക് നിലപാടില്‍ ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ പാകിസ്താനെ വിമര്‍ശിച്ചു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

മോദിയുടെ മുന്നറിയിപ്പ്

മോദിയുടെ മുന്നറിയിപ്പ്

അഫ്‌നാഗിസ്താന് ഭീഷണി സൃഷ്ടിക്കുന്ന ഭീകരര്‍ക്കെതിരെ നിശബ്ദത പുലര്‍ത്തുകയും അവരോട് നിഷ്‌ക്രിയരായിരിക്കുകയും ചെയ്യുന്നത് ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും കൂടുതല്‍ കരുത്ത് പകരുകയേ ഉള്ളൂവെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

പാകിസ്താന്റെ ഫണ്ട്

പാകിസ്താന്റെ ഫണ്ട്

അഫ്ഗാനിസ്താന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാകിസ്താന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത 500 മില്യണ്‍ യുഎസ് ഡോളര്‍ ഭീകരവാദത്തിന്റെ വേരറുക്കാന്‍ ഉപയോഗിക്കുന്നതാവും ഉചിതമെന്ന് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ് റഫ് ഖാനി അഭിപ്രായപ്പെട്ടു.

താലിബാന് പാക് പിന്തുണ

താലിബാന് പാക് പിന്തുണ

പാകിസ്താന്‍ ഭീകരര്‍ക്ക് സ്വര്‍ഗ്ഗമാണെന്ന് തെളിയിക്കുന്നതായിരുന്നു താബിലാന്‍ നേതാവ് പാകിസ്താനെക്കുറിച്ച് നടത്തിയ പരാമര്‍ശം. പാകിസ്താന്‍ അഭയം നല്‍കിയില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ തങ്ങള്‍ ഒടുങ്ങിപ്പോകുമെന്നായിരുന്നു താലിബാന്‍ നേതാവിന്റെ പ്രസ്താവന.

English summary
May set up air transport between India and Afganistan for carrying goods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X