കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ത്രികോണ മല്‍സരം!! കോണ്‍ഗ്രസ് പുറത്തുതന്നെ; എസ്പി-ബിഎസ്പി സഖ്യം സീറ്റ് വിഭജിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ ത്രികോണ മല്‍സരം | Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പ്രതിപക്ഷ സഖ്യമായ എസ്പിയും ബിഎസ്പിയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ പൂര്‍ണമായും ഇല്ലാതാക്കിയാണ് സീറ്റ് വിഭജനം. സഖ്യം 75 സീറ്റില്‍ മല്‍സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മായാവതിയുടെ ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും മല്‍സരിക്കും. അഞ്ച് സീറ്റ് ഒഴിച്ചിട്ടു.

മൂന്ന് സീറ്റ് അജിത് സിങിന്റെ ആര്‍എല്‍ഡിക്ക് വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായ റായ്ബറേലി, അമേത്തി എന്നിവിടങ്ങളില്‍ മല്‍സരിക്കില്ലെന്ന് നേരത്തെ എസ്പി-ബിഎസ്പി സഖ്യം വ്യക്തമാക്കിയിരുന്നു. ഇതോടെ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്. ബിഎസ്പിയുമായി എസ്പി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലായിരുന്നുവെന്ന് പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് കുറ്റപ്പെടുത്തി. വിശദാംശങ്ങള്‍.....

കോണ്‍ഗ്രസ് പുറത്തുതന്നെ

കോണ്‍ഗ്രസ് പുറത്തുതന്നെ

കോണ്‍ഗ്രസിനെ എസ്പി-ബിഎസ്പി സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള സൂചനകള്‍. എസ്പി നേതാക്കള്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടും എടുത്തിരുന്നു. എന്നാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് പുറത്തുതന്നെ.

 വിഭജനത്തിന്റെ രൂപം

വിഭജനത്തിന്റെ രൂപം

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 75 സീറ്റില്‍ എസ്പിയും ബിഎസ്പിയും മല്‍സരിക്കും. റായ്ബറേലി, അമേത്തി എന്നിവിടങ്ങളില്‍ സഖ്യം മല്‍സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ മൂന്ന് സീറ്റ് ആര്‍എല്‍ഡിക്ക് വിട്ടുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

26 സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

26 സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശ് പൊതുതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. യുപിയില്‍ ജയിക്കുന്നവര്‍ക്ക് രാജ്യം ഭരിക്കാം. ഈ സാഹചര്യത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് ഇനി എന്ത് തീരുമാനമെടുക്കുമെന്നത് ശ്രദ്ധയമാണ്. 26 സീറ്റ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

ത്രികോണ മല്‍സരം

ത്രികോണ മല്‍സരം

മുഴുവന്‍ സീറ്റിലും മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ 26 സീറ്റിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. എസ്പി-ബിഎസ്പി സഖ്യം, ബിജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ മല്‍സര രംഗത്തുവരുന്നതോടെ യുപിയില്‍ ത്രികോണ മല്‍സരം ആയിരിക്കുമെന്ന ഉറപ്പായി.

പ്രിയങ്ക ഇഫക്ടും തീരുമാനം മാറ്റിയില്ല

പ്രിയങ്ക ഇഫക്ടും തീരുമാനം മാറ്റിയില്ല

80 സീറ്റിലും മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 41 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്കാ ഗാന്ധിക്കും 39 സീറ്റുകളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെ മായാവതി പുനരാലോചന നടത്തുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല.

മായാവതിയുടെ കടുംപിടുത്തം

മായാവതിയുടെ കടുംപിടുത്തം

മായാവതിയുടെ കടുംപിടുത്തമാണ് സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണം. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കോണ്‍ഗ്രസുമായി ബിഎസ്പി ഉടക്കിയിരുന്നു. ശേഷം തനിച്ചും മറ്റുചില കക്ഷികളുമായി ചേര്‍ന്നുമാണ് ബിഎസ്പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.

മന്ത്രി പദവി നല്‍കാത്തതില്‍ അമര്‍ഷം

മന്ത്രി പദവി നല്‍കാത്തതില്‍ അമര്‍ഷം

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിഎസ്പി പിന്തുണയ്ക്കുന്നുണ്ട്. ബിഎസ്പിയുടെ ഒരംഗത്തിന്റെ പിന്തുണയോടെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ഭരണം. എന്നാല്‍ ബിഎസ്പിക്ക് മന്ത്രിപദവി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഇതും മായാവതിയുടെ അമര്‍ഷത്തിന് കാരണമാണ്.

ചോദ്യങ്ങള്‍ ബാക്കി

ചോദ്യങ്ങള്‍ ബാക്കി

കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും ചേരിതിരിഞ്ഞ് മല്‍സരിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലേ? മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കില്ലേ... തുടങ്ങിയ ചോദ്യങ്ങള്‍ എസ്പി-ബിഎസ്പി നേതാക്കള്‍ ഗൗരവത്തിലെടുത്തില്ല. കോണ്‍ഗ്രസിന് ഉയര്‍ന്ന ജാതിക്കാരുടെ വോട്ടാണ് ലഭിക്കുക. ബിജെപിയുടെ വോട്ടുബാങ്കും ഉയര്‍ന്ന ജാതിക്കാരാണ്. എസ്പി-ബിഎസ്പി സഖ്യത്തെ ഇത് ബാധിക്കില്ലെന്നും നേതാക്കള്‍ പറയുന്നു.

 പ്രധാന മണ്ഡലങ്ങളുടെ വിഭജനം ഇങ്ങനെ

പ്രധാന മണ്ഡലങ്ങളുടെ വിഭജനം ഇങ്ങനെ

ലഖ്‌നൗ, കാണ്‍പൂര്‍, ഝാന്‍സി തുടങ്ങിയ നഗരമണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് മല്‍സരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, യോഗി ആദിത്യനാഥിന് സ്വാധീനമുള്ള ഗൊരഖ്പൂര്‍ എന്നീ മണ്ഡലങ്ങളും എസ്പിക്കാണ് ലഭിച്ചിരിക്കുന്നത്. അതേസമയം, മീററ്റ്, ആഗ്ര, ഗൗതം ബുദ്ധ നഗര്‍ (നോയ്ഡ), അലിഗഡ്, സഹാറന്‍പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ബിഎസ്പി മല്‍സരിക്കും.

 അതൃപ്തിയുണ്ടെന്ന് മുലായം

അതൃപ്തിയുണ്ടെന്ന് മുലായം

അതേസമയം, എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയതിനെതിരെ എസ്പി സ്ഥാപകനും അഖിലേഷിന്റെ പിതാവുമായ മുലായം സിങ് യാദവ് രംഗത്തുവന്നു. മായാവതിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. കഴിഞ്ഞദിവസം പാര്‍ലമെന്റിലെ മുലായത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

വൈകിയാല്‍ ബിജെപി നേട്ടം കൊയ്യും

വൈകിയാല്‍ ബിജെപി നേട്ടം കൊയ്യും

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കേണ്ട സമയം കഴിഞ്ഞു. ഇനിയും വൈകിയാല്‍ ബിജെപി നേട്ടം കൊയ്യുമെന്നും മുലായം പറഞ്ഞു. നരേന്ദ്ര മോദി ഇനിയും പ്രധാനമന്ത്രിയാകണമെന്ന് പാര്‍ലമെന്റില്‍ മുലായം പ്രസംഗിച്ചത് വിവാദമായിരുന്നു മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിനാണ് മുലായം മോദിയെ പ്രശംസിച്ച് സംസാരിച്ചത്.

ഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇ

English summary
Mayawati, Akhilesh Yadav Announce Seat-Sharing Details In UP, Door Shut On Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X