ദളിത് പ്രശ്നം: രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി, ഭീഷണിക്കൊടുവില്‍ മായാവതിയുടെ രാജി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഗോസംരക്ഷണത്തിന്‍റെ പേരില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബിഎസ്പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവച്ചു. ഉത്തര്‍പ്രദേശിലെ ദളിത് വിഷയങ്ങള്‍ ഉന്നയിച്ച് സംസാരിക്കുന്നതിനിടെ ഭരണകക്ഷി ​അംഗങ്ങള്‍ ബഹളം വെച്ചതോടെയാണ് സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാജ്യസഭാംഗത്വം രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കിയ മായാവതി ബിഎസ്പി അംഗങ്ങള്‍ക്കൊപ്പം രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയത്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലായിരുന്നു സംഭവം. ബിഎസ്പി നേതാക്കള്‍ക്കൊപ്പം രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയ ശേഷമാണ് അവര്‍ രാജി സന്നദ്ധത അറിയിച്ചത്.

രാജ്യത്ത് ഗോസംരക്ഷണത്തിന്‍റെ പേരില്‍ ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാണിച്ച മായാവതി രാജ്യസഭയില്‍ സംസാരിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ രാജ്യസഭാധ്യക്ഷന്‍ പി ജെ കുര്യന്‍ മൂന്ന് മിനിറ്റ് മാത്രമാണ് മായാവതിയ്ക്ക് അനുവദിച്ചത്. ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ മൂന്ന് മിനിറ്റ് മതിയാവില്ലെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്ത പിജെ കുര്യന്‍ വിഷയം ഉന്നയിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്ന പിജെ കുര്യന്‍റെ മറുപടി മായാവതിയെ പ്രകോപിപ്പിക്കുകയായിരുന്നു. സഹാരന്‍പൂര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് മായാവതി ഉന്നയിച്ചത്. ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ഗുണ്ടാരാജാണെന്നും ബിഎസ്പി നേതാവ് ആരോപിക്കുന്നു. രാജിക്കത്ത് ആരുടെയെങ്കിലും പക്കല്‍ കൊടുത്തയയ്ക്കുമെന്നും മായാവതി വ്യക്തമാക്കി.

mayavathi-18-

വിഷയത്തില്‍ മായാവതി മാപ്പ് പറയണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി രംഗത്തെത്തി. മായാവതി രാജ്യസഭയെയോടും എംപി സ്ഥാനത്തോടും അനാദരവ് കാണിച്ചുവെന്നാണ് മന്ത്രിയുടെ വാദം. മായാവതി സഭയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ന്യായവും ഗുരുതരവുമാണെന്ന് വ്യക്തമാക്കിയ സിപിഎം നേതാവ് സീതാറാം യെച്ചൂരി ദളിത് വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു.

English summary
Bahujan Samaj Party chief Mayawati stormed out of the Rajya Sabha today declaring she would quit if she was not allowed to speak on what she alleged are regular atrocities on Dalits in Uttar Pradesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്