കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി... പാലം വലിച്ചത് മായാവതി.. വിജയം ഉറപ്പാക്കി ബിജെപി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ഒറ്റയ്ക്ക് മത്സരിക്കാൻ മായാവതി | Oneindia Malayalam

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യം വിജയിച്ചുകയറുമെന്ന പ്രതീക്ഷയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തിരുമാനമാണ് ബിഎസ്പി നേതാവ് മായാവതി സ്വീകരിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി വ്യക്തമാക്കി കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം കൂടുതല്‍ വിജയം കരസ്തമാക്കുമെന്ന പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായാണ് മായാവതിയുടെ നീക്കത്തെ വിലയിരുത്തത്.

ഈ തിരുമാനം ഏറ്റവും കൂടുതല്‍ സഹായകമാവുക ബിജെപിക്കാണെന്ന് നിരീക്ഷിക്കപ്പെടുമ്പോഴും യുപിയില്‍ ബിഎസ്പി കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ യുപിയിലും കോണ്‍ഗ്രസുമായി മായാവതി സഹകരിച്ചേക്കില്ലെന്നാണ് പുതിയ വിവരം.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴില്‍ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ബിജെപിയെ പ്രതിരോധിക്കാമെന്നാണ് കോണ്‍ഗ്രസ്സ് കണക്ക് കൂട്ടല്‍. ഇതിനായി എന്തുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

 കോണ്‍ഗ്രസ് ലക്ഷ്യം

കോണ്‍ഗ്രസ് ലക്ഷ്യം

മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞാലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടാലും ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.കര്‍ണാടകയില്‍ ജെഡിഎസുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ചതും ഇതേ നിഗമനത്തിലാണ്.

 ബിജെപി ഭരണം

ബിജെപി ഭരണം

എന്നാല്‍ വിശാല പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന നീക്കങ്ങളാണ് ബിഎസ്പി നടത്തുന്നത്. നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതില്‍ മിസോറാം ഒഴികെയുള്ള ബാക്കി മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്.

 സഖ്യത്തിനില്ല

സഖ്യത്തിനില്ല

ഇവിടെ ബിഎസ്പിയുമായി സഖ്യത്തിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു.മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിഎസ്പിക്ക് ശക്തമായ സ്വാധീനമുണ്ട്. ഇവിടെ ദളിത് വേട്ടുകള്‍ കൂടി കോണ്‍ഗ്രസിലേക്ക് എത്തിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും തയ്യാറാല്ലെന്ന് മായാവതി വ്യക്തമാക്കുകയായിരുന്നു.

 കോണ്‍ഗ്രസുമായി സഖ്യം

കോണ്‍ഗ്രസുമായി സഖ്യം

മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി അവര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപിയെ ശക്തമായി നേരിടുന്നതിന് പകരം പ്രതിപക്ഷ മുന്നണിയിലെ പാര്‍ട്ടികളെ തന്നെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമം എന്നാരോപിച്ചായിരുന്നു അവര്‍ കോണ്‍ഗ്രസ് സഖ്യം തള്ളിയത്.

പ്രതീക്ഷയില്ല

പ്രതീക്ഷയില്ല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അമ്മ സോണിയയുടെയും ഉദ്ദേശ ശുദ്ധിയില്‍ തങ്ങള്‍ക്ക് സംശയമില്ല. എന്നാല്‍ മറ്റുചില നേതാക്കളാണ് പാരവെയ്ക്കുന്നതെന്നും മായാവതി വ്യക്തമാക്കിയിരുന്നു. ഇതോടെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ബിഎസ്പി സഖ്യത്തിലെത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.എന്നാല്‍ യുപിയില്‍ കാര്യങ്ങള്‍ മാറിമറിയുകയാണെന്നാണ് വിവരം.

 സഖ്യത്തിനില്ല

സഖ്യത്തിനില്ല

ബിഎസ്പിക്ക് ശക്തമായ സ്വാധീനമുള്ള ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടുക. ഈ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ചേരാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യുപിയിലും കോണ്‍ഗ്രസുമായി മായാവതി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്ന് മായാവതി നിലപാടെടുത്തെന്നാണ് റിപ്പോര്‍ട്ട്..

 ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ രാവണുമായുള്ള കോണ്‍ഗ്രസിന്‍റെ സഹകരണമാണ് മായാവതിയെ ചൊടിപ്പിച്ചത്. സഹാരണ്‍പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജലിലില്‍ ആയിരുന്ന രാവണ്‍ പുറത്ത് വന്ന പിന്നാലെ ബിജെപിക്കെതിരെ തന്‍റെ നിലപാട് കടുപ്പിക്കുകയും അതേസമയം കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

 ഭിന്നിപ്പിക്കും

ഭിന്നിപ്പിക്കും

ബിഎസ്പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന രാവണിനെ കോണ്‍ഗ്രസ് ഒപ്പം കൂട്ടുന്നതാണ് മായാവതിയെ ചൊടിപ്പിച്ചത്.
ബിഎസ്പിയുടെ പ്രധാന വോട്ട് ബാങ്കായ ദളിത് വിഭാഗത്തില്‍ നിന്ന് തന്നെയാണ് രാവണ്‍ വരുന്നത്. അതുകൊണ്ട് തന്നെ ദളിത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ രാവണിന് സാധിക്കുമെന്നാണ് ബിഎസ്പി കണക്കാക്കുന്നത്. ഇത് തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും മായാവതി കണക്ക് കൂട്ടുന്നു.

English summary
Mayawati set to shut door on Congress in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X