മധ്യപ്രദേശിലെ കോണ്‍ഗ്രസും ഉത്തര്‍പ്രദേശിലെ ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് മായാവതി
ലക്നൗ: ഉത്തര്‍പ്രദേശ് ബിഎസ്പി നേതാവായ മായാവതി കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച് രംഗത്ത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഗവര്ണ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി. ഗോവധം ദേശീയ സുരക്ഷനിയമത്തിന്റെ പരിധിയില്‍ പെടുത്തിയതോടെ കോണ്‍ഗ്രസ് ഗവണ്മെന്റും ഉത്തര്‍പ്രദേശിലെ ബിജെപി ഗവണ്മെന്റും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ചോദിക്കുന്നു.
ഇതോടെ കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്ട്ടികളുമാി ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നതില്‍ പരസ്യമായി മായാവതി രംഗത്തെത്തിയിരിക്കുന്നു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ പ്രത്യാക്രമണത്തിനൊരുങ്ങുന്ന പ്രതിപക്ഷ കക്ഷികളുടെ മഹാഖഡ്ബന്ധന് എതിരെ മായാവതി ഇത്തരത്തില്‍ കടന്നാക്രമണം നടത്തുന്നത് ആദ്യമായല്ല.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധം ചെയ്ത മുസ്ലിങ്ങള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയിരുന്നു. ഇതേ സമയം ബിജെപി ഉത്തര്‍പ്രദേശില്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതാണ് മായാവതി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിക്കുന്നത്. രണ്ടും ഭീകരതയുടെ ഉദാഹരണമാണെന്ന് പറയുകയാണ് മായാവതി.
ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മായാവതി മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയിരുന്നു. മൂനു തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ബിജെപി അധികാരത്തിലെത്തിയ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മയാവതിയുടെ സഖ്യത്തോടോപ്പം അധികാരത്തിലെത്തുകയായിരുന്നു. വരുന്ന ലോക,ഭ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലെത്തിയിരുന്നു. ഇവര്‍ കോണ്‍ഗ്രസുമായി ഉത്തര്‍പ്രദേശില്‍ സഖ്യത്തിനെതിരായിരുന്നു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസുമായി ചേരുന്നതുകൊണ്ട് മെച്ചമില്ലെന്നും വോട്ടുകള്‍ കൈമാറ്റം ചെയ്യപ്പെടില്ലെന്നും മായാവതി പറഞ്ഞിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications