കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''അപ്പോൾ 'മക്കൾ ' റെഡിയല്ലേ? " അയ്യോ അച്ഛാ പോകല്ലേ"... നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് രാജേഷ്

Google Oneindia Malayalam News

ദില്ലി: അഞ്ച് കോടി ഫോളോവേഴ്‌സാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററിലുളളത്. ഇത്രയും ഫോളോവേഴ്‌സ് ട്വിറ്ററിലുളള വേറൊരു ഇന്ത്യക്കാരനില്ല. ഫേസ്ബുക്കില്‍ നാല് കോടിയില്‍ അധികം പേര്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്ന് പൊടുന്നനെ ട്വീറ്റ് ചെയ്ത് സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മോദി.

ട്വിറ്ററിലും ഫേസ്ബുക്കിലുമടക്കം മോദി ഫാന്‍സ് മുറവിളി തുടങ്ങിക്കഴിഞ്ഞു. മോദി ഇല്ലെങ്കില്‍ തങ്ങളും ഇനി മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല എന്നാണ് പലരും പറയുന്നത്. മോദിക്ക് രാഹുല്‍ ഗാന്ധി കൊടുത്ത മറുപടി വൈറലാകുന്നുണ്ട്. അതിനിടെ മോദിയുടെ തീരുമാനത്തെ കണക്കിന് ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎമ്മിന്റെ മുന്‍ എംപിയായ എംബി രാജേഷ്.

"അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ "

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:"അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ ", ചിന്താവിഷ്ടയായ ശ്യാമളയിലെ ചിരിച്ച് മണ്ണ് കപ്പിയ രംഗം ഓർമ്മ വരുന്നില്ലേ? സ്വന്തം കൊള്ളരുതായ്മ മറച്ചുവെച്ച് സഹതാപം നേടി പിടിച്ചു നിൽക്കാനുള്ള ശ്രീനിവാസൻ്റെ കഥാപാത്രം പ്രയോഗിക്കുന്ന അടവ്. പറഞ്ഞുറപ്പിച്ച പ്രകാരം 'മക്കൾ' കോറസ്സായി പാടിക്കോളും. അതിൽ തന്നെ ശ്രീനിവാസൻ കഥാപാത്രം പറയുന്നുണ്ട് "ഞാനെന്തു മാത്രം ഇക്കണോമിക്സ് പഠിച്ചതാ" എന്ന്.

പറഞ്ഞുറപ്പിച്ച നാടകം

പറഞ്ഞുറപ്പിച്ച നാടകം

സീസണൽ ഭക്തനാവാൻ ഞാനില്ല എന്നു പറഞ്ഞ് ശബരിമലക്ക് ഒരിക്കൽ മാലയിട്ടത് ഊരാനും കൂട്ടാക്കുന്നില്ല. വീട്ടിലെ ഇക്കോണമിയും ബിസിനസും പൊളിയുകയും വ്യാജ വിശ്വാസവും കപടഭക്തിയും ഏശാതെ വരികയും ചെയ്തപ്പോഴായിരുന്നു സിനിമയിൽ ശ്രീനിവാസൻ്റെ മക്കളെ പറഞ്ഞുറപ്പിച്ച് നടത്തിയ നിശാ നാടകം.

വെറും യാദൃശ്ചികം മാത്രം

വെറും യാദൃശ്ചികം മാത്രം

ഈ പോസ്റ്റിന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയുമായോ സംഭവങ്ങളുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃഛികം മാത്രം. ജ.മുരളീധറിനെ സർക്കാരിനെ വിമർശിച്ച അതേ ദിവസം പാതിരാത്രിക്ക് മാറ്റിയതു പോലെ യാദൃഛികം. അപ്പോൾ 'മക്കൾ ' റെഡിയല്ലേ? " അയ്യോ അഛാ പോകല്ലേ " തുടങ്ങാൻ''.

സൈബർ ലോകം അങ്കലാപ്പിൽ

തിങ്കളാഴ്ച രാത്രി 8.56നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഉളള തന്റെ അക്കൗണ്ടുകള്‍ ഈ ഞായറാഴ്ചയോടെ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുകയാണ് എന്നാണ് മോദി ട്വീറ്റ് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയ അങ്കലാപ്പിലായി.

മൊത്തമായി നിരോധിക്കാനാണോ?

മൊത്തമായി നിരോധിക്കാനാണോ?

സോഷ്യല്‍ മീഡിയയെ കൈവിടരുത് എന്ന് ആവശ്യപ്പെട്ട് നിരവധി മോദി ഫാന്‍സ് അണി നിരന്നു. NoModiNoTwitter എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. എന്തിനാകും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ മോദി തീരുമാനിച്ചത് എന്നുളള ചര്‍ച്ചകളും സജീവമാണ്. ഇനി സോഷ്യല്‍ മീഡിയ ഉപയോഗം രാജ്യത്ത് മൊത്തമായി നിരോധിക്കാനുളള പരിപാടിയാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

നരേന്ദ്ര മോദിയെ പരിഹസിക്കുന്ന എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
MB Rajesh trolls PM Narendra Modi over tweet about leaving social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X