• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെളിവുകൾ നിരത്തിയിട്ടും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്നു: പാകിസ്താനെതിരെ ഇന്ത്യ

Google Oneindia Malayalam News

ദില്ലി: പുൽവാമ ഭീകരാക്രമണം നടന്ന് ഒന്നര വർഷം പിന്നിട്ടിട്ടും ഉത്തരവാദിത്വത്തിൽ നിന്ന് വിട്ടുനിന്ന് പാകിസ്താൻ. ഭീകരാക്രമണത്തിൽ പാകിസ്താനിലുള്ള ഭീകരർക്കുള്ള പങ്കിന്റെ മതിയായ തെളിവുകൾ പങ്കുവെച്ചിട്ടും പാകിസ്താൻ ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രായലം ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരൻ മൌലാനാ മസൂദ് അസ്ഹറും 19 പേരും ചേർന്നാണ് സിആർപിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതെന്ന് കാണിച്ച് എൻഐഎ കുറ്റപത്രം സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്. 2019ൽ ദക്ഷിണ കശ്മിരീലെ പുൽവാമയിൽ വെച്ച് സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

വടകരയില്‍ കെകെ രമയെ ഇറക്കാന്‍ കോണ്‍ഗ്രസ്, സിപിഎമ്മിനെതിരെ മലബാര്‍ മോഡല്‍, ഭരണം പിടിക്കണം!!വടകരയില്‍ കെകെ രമയെ ഇറക്കാന്‍ കോണ്‍ഗ്രസ്, സിപിഎമ്മിനെതിരെ മലബാര്‍ മോഡല്‍, ഭരണം പിടിക്കണം!!

ഒന്നര വർഷത്തെ അന്വേഷണത്തിന് ശേഷമാണ് എൻഐഎ പുൽവാമ ഭീകരാക്രമണ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം കൊടും കുറ്റവാളികളെ നിയമത്തിന് മുമ്പാകെ കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു എൻഐഎയുടെ നീക്കം. നമ്മുടെ ലക്ഷ്യം ഇത്തരത്തിൽ ലളിതമായി പ്രസ്താവനകളും വിജ്ഞാപനങ്ങളും പുറപ്പെടുവിക്കുകയെല്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 200 കിലോഗ്രാം വരുന്ന സ്ഫോടക വസ്തുക്കൾ അടങ്ങിയ ട്രക്കാണ് അക്രമി ആദിൽ ധർ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റിയത്. 2019 ഫെബ്രുവരി 14ന് പുൽവാമയിലെ ലെത്പൊരയിലാണ് ഭീകരാക്രമണമുണ്ടാകുന്നത്. 13,000 പേജുള്ള കുറ്റപത്രമാണ് കേസിൽ എൻഐഎ സമർപ്പിച്ചിട്ടുള്ളത്.

cmsvideo
  പാക്കിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് ഒരുക്കമായിരുന്നോ?

  പാകിസ്താൻ ഇപ്പോഴും മസൂദ് അസ്ഹറിന് അഭയം നൽകുന്നത് ഖേദകരമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതാണ്. സംഘടനയും അതിന്റെ പ്രവർത്തകരുമെല്ലാം പാകിസ്താനിലാണ്. മുഖ്യപ്രതിയായ മസൂദ് അസറിന് പാകിസ്താൻ ഇപ്പോഴും അഭയം നൽകുന്നു എന്ന വസ്തുുത ഖേദകരമാണ്. ഞങ്ങൾ പാകിസ്താനുമായി മതിയായ രേഖകളും തെളിവുകളും പങ്കുവെച്ചിട്ടുണ്ട്. എന്നിട്ടും പാകിസ്താൻ ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഖേദകരമാണ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന്റെ സാന്നിധ്യം അംഗീകരിച്ചതിന് പിന്നാലെ നിലപാട് മാറ്റിയ സംഭവത്തെക്കുറിച്ചും വിദേശകാര്യ വക്താവ് പരാമർശിച്ചു.

  ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം ഉടലെടുക്കണമെന്ന ലക്ഷ്യത്തോടെ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിന്റെ അനന്തരവൻ ഉമർ ഫറൂഖായിരുന്നു പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഉമർ ഫറൂഖും നാല് സഹായികളും ജമ്മു കശ്മീരിലെ സെക്ടറിലൂടെ തുരങ്കം വഴി 10 കിലോയിലധികം വരുന്ന ആർഡിഎക്സുമായി ഇന്ത്യയിലേക്ക് കടന്നുവെന്നുമാണ് എൻഐഎയുടെ കണ്ടെത്തൽ. സ്ഫോടക വസ്തുവാണ് പിന്നീട് പുൽവാമ ഭീകരക്രമണത്തിന് ഉപയോഗിച്ചത്.

  English summary
  MEA accused Pakistan over evade responsibility of Pulwama attack despite India sharing evidence,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion