മീഡിയ വണ്ണിന്റെ വിലക്ക്: എല്ലാ ഫയലുകളും ഹാജരാക്കണമെന്ന് സുപ്രീംകോടതി
ഡൽഹി; മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ ബന്ധപ്പെട്ട എല്ലാ ഫയലുകൾ ഹാ ജരാക്കാൻ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ഡി വൈ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി ഗണിച്ചത്. ചാനൽ നടത്തുന്ന മാധ്യമ കമ്പനിയായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ അപ്പീലിലാണ് നടപടി. കേസ് മാർച്ച് 15 ന് പരിഗണിക്കാൻ കോടതി ലിസ്റ്റ് ചെയ്തു. ഹർജിയിലെ സ്റ്റേ ആവശ്യവും കോടതി ചൊവ്വാഴ്ച പരിഗണിക്കും.

"ഹൈക്കോടതി വിധിയിൽ ആശ്രയിച്ച പ്രസക്തമായ ഫയലുകൾ സർക്കാർ ഹാജരാക്കണം," ജസ്റ്റിസ് ചന്ദ്രചൂഡ് ഉത്തരവിൽ നിരീക്ഷിച്ചു. സംപ്രേക്ഷണം പുനരാരംഭിക്കുന്നതിന് ചാനൽ ആവശ്യപ്പെട്ട ഇടക്കാല ഹർജിയിൽ സർക്കാർ മാർച്ച് 15 ന് മറുപടി നൽകേണ്ടിവരും. "കഴിഞ്ഞ പത്ത് വർഷമായി ഈ മാധ്യമ കമ്പനി ഇവിടെ പ്രവർത്തിക്കുന്നു. സർക്കാരിൽ നിന്ന് ഒരു പരാതി പോലും ഇതുവരെയും ലഭിച്ചിട്ടില്ല എന്നിരിക്കെ ലൈസൻസ് പുതുക്കാൻ അനുവാദിക്കാത്തത് അവകാശ ലംഘനമാണെന്ന്" ചാനലിനായി ഹാജരായ അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരൻ, പല്ലവി പ്രതാപ് എന്നിവർ പറഞ്ഞു. എന്ത് കൊണ്ട് ലൈസൻസ് റദ്ദാക്കി എന്ന ചോദ്യത്തിന് സർക്കാർ മറുപടി നൽകിയിട്ടില്ലെന്നും ദവെ പറഞ്ഞു. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മീഡിയ വൺ ചാനൽ നിലവിൽ അടച്ച് പൂട്ടിയിരിക്കുകയാണെന്ന്. സർക്കാരിന്റെ നടപടി 350 മാധ്യമപ്രവർത്തകരുടെ ഉപജീവനത്തെ ബാധിച്ചു. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. ദവെ കൂട്ടിച്ചേർത്തു.
സർക്കാർ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിൽ ചാനലിന്റെ ലൈസൻസ് റദ്ദാക്കിയതിൽ വ്യക്തമായ കാരണങ്ങളൊന്നും നൽകിയിട്ടില്ല. ആയതിനാൽ ഫലപ്രദമായ മറുപടി നൽകാനോ തള്ളിക്കളയാനോ കഴിയില്ലെന്ന് മീഡിയ കമ്പനി പറഞ്ഞു. സർക്കാരിന് അനുകൂലമായ മുൻ സിംഗിൾ ബെഞ്ച് വിധി ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത് "പൊതു ക്രമത്തെയോ രാജ്യത്തിന്റെ സുരക്ഷയെയോ ബാധിക്കുന്ന ചില വസ്തുതകൾ" ഉണ്ടെന്നാണ്. അത് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയ യഥാർത്ഥ ഫയലുകൾക്കെതിരെ വാദിക്കാൻ കമ്പനിക്ക് അവസരം നൽകിയില്ല എന്നും കമ്പനി പറഞ്ഞു. ചാനലിൻ്റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചതിന് പിന്നാലെയാണ് ചാനൽ സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications