ജോയ് ആലുക്കാസ് ജ്വല്ലറികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്! വൻ നികുതിവെട്ടിപ്പ് നടന്നതായി സംശയം...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ശാഖകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് രാജ്യത്തുടനീളം ജോയ് ആലുക്കാസ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നത്.

ഷക്കീലയുടെ മൃതദേഹം തിടുക്കത്തിൽ കബറടക്കി! ഇനി പുറത്തെടുക്കാനാകില്ലെന്ന് പള്ളിക്കമ്മിറ്റി... പോസ്റ്റ്മോർട്ടം നിർബന്ധമെന്ന് പോലീസ്.. ചെന്നിത്തല ഇടപെട്ടിട്ടും പരിഹാരമായില്ല...

ഭർത്താവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു, കൂട്ടുനിന്നത് ഭർതൃസഹോദരൻ; പിടിയിലായി...

ജ്വല്ലറികൾക്ക് പുറമേ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മറ്റു സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ജ്വല്ലറി ശൃംഖലയാണ് ജോയ് ആലുക്കാസ്. ജ്വല്ലറി ബിസിനസിന് പുറമേ, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, വസ്ത്ര വ്യാപാര മേഖലകളിലും ജോയ് ആലുക്കാസിന്റെ സാന്നിദ്ധ്യമുണ്ട്.

 ഉച്ചയോടെ...

ഉച്ചയോടെ...

ജനുവരി 10 ബുധനാഴ്ച രാവിലെയാണ് രാജ്യത്തുടനീളമുള്ള ജോയ് ആലുക്കാസ് സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

 130 കേന്ദ്രങ്ങളിൽ...

130 കേന്ദ്രങ്ങളിൽ...

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 130 സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, തൃശൂർ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തിന് പുറമേ, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഒരേസമയമാണ് റെയ്ഡ് തുടങ്ങിയത്.

 നോട്ട് നിരോധനത്തിന് പിന്നാലെ...

നോട്ട് നിരോധനത്തിന് പിന്നാലെ...

നോട്ട് നിരോധനത്തിന് പിന്നാലെ ജോയ് ആലുക്കാസ് സ്ഥാപനങ്ങളിൽ വൻതോതിൽ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആരോപണമുയർന്നിരുന്നത്. നോട്ട് നിരോധനത്തിന് ശേഷം ജോയ് ആലുക്കാസിന്റെ നിക്ഷേപങ്ങളിലും സ്വർണ്ണ, വജ്ര വിൽപ്പനയിലും വൻ വർദ്ധനവുണ്ടായെന്നും ആദായനികുതി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

 പരിശോധന...

പരിശോധന...

ആദായനികുതി വകുപ്പിന്റെ ചെന്നൈ വിങാണ് രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകൾ ഏകോപിപ്പിക്കുന്നത്. ഏകദേശം നൂറിലേറെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും, നിരവധി പോലീസുകാരും റെയ്ഡിൽ പങ്കെടുക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആലുക്കാസ്...

ആലുക്കാസ്...

രാജ്യാന്താര തലത്തിൽ അറിയപ്പെടുന്ന ജ്വല്ലറി ശൃംഖലയാണ് ജോയ് ആലുക്കാസ്. തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജോയ് ആലുക്കാസ് ജ്വല്ലറികൾക്ക് പുറമേ വസ്ത്ര വ്യാപാരം, റിയൽ എസ്റ്റേറ്റ്, ബിസിനസുകളിലും സജീവമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
media report; income tax raid in joy alukkas jewellery showrooms.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്