സിനിമാ ലോകത്തെ കിടുകിടാ വിറപ്പിച്ച 'വില്ലനെ' തമിഴ്നാട് പോലീസ് പൂട്ടി! ഇനി ആ കളികളൊന്നും നടക്കില്ല...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

ചെന്നൈ: സിനിമാ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്ന 'വില്ലനെ' പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ടോറന്റിലൂടെ സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിന്റെ അഡ്മിൻ ഗൗരി ശങ്കറിനെയാണ് തമിഴ്നാട് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

വേങ്ങരയിൽ ലീഗിന് ഈസി വാക്കോവർ! ഒരു സീറ്റേയുള്ളൂവെന്ന് മജീദ്, യൂത്ത് ലീഗിന് കൊട്ട്... 19ന് പ്രഖ്യാപനം

സൗദിയിൽ വിടാത്ത ജലീലിന് റഷ്യയിൽ പോകാൻ കേന്ദ്രത്തിന്റെ അനുമതി! അപ്പോൾ, കടകംപള്ളിയുടെ ചൈന?

ഇന്ത്യാഗ്ലിറ്റ്സ് അടക്കമുള്ള വിനോദ വാർത്താ വെബ്സൈറ്റുകളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ ട്രിപ്പിളിക്കൈൻ പോലീസാണ് ഗൗരി ശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, അറസ്റ്റിലായ ഗൗരി ശങ്കർ തമിഴ് റോക്കേഴ്സിന്റെ അഡ്മിൻ അല്ലെന്നും, മറ്റൊരു ടോറന്റ് വെബ്സൈറ്റായ തമിഴ്ഗൺ.കോം അഡ്മിനാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പുകൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ് നടൻ വിശാൽ അടക്കമുള്ളവർ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തമിഴ്നാട് പോലീസ് വെബ്സൈറ്റ് അഡ്മിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ടോറന്റ്...

ടോറന്റ്...

ടോറന്റിലൂടെ ഏറ്റവും പുതിയ സിനിമകളുടെ വ്യാജ പതിപ്പുകൾ പുറത്തിറക്കുന്നതാണ് തമിഴ് റോക്കേഴ്സിന്റെ പ്രവർത്തനരീതി. ഇത്തരത്തിൽ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്ന സിനിമകൾ ലക്ഷക്കണക്കിനാളുകളാണ് ഡൗൺലോഡ് ചെയ്യാറുള്ളത്.

സിനിമകൾ..

സിനിമകൾ..

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ചിത്രങ്ങളുടെ പതിപ്പാണ് തമിഴ് റോക്കേഴ്സ്, തമിഴ് ഗൺ തുടങ്ങിയവർ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നത്. നിർമ്മാതാക്കൾക്കും വിതരണക്കാർക്കും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.

തമിഴ് സിനിമ...

തമിഴ് സിനിമ...

തമിഴ് സിനിമാ നടനും തമിഴ് നടിഗർ സംഘം സെക്രട്ടറിയുമായ വിശാലാണ് ഇത്തരം വെബ്സൈറ്റുകൾക്കെതിരെ രംഗത്തെത്തിയത്. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ വിശാൽ പോലീസിനും സർക്കാരിനും നിരന്തരം പരാതികൾ നൽകിയിരുന്നു.

അറസ്റ്റിൽ...

അറസ്റ്റിൽ...

തമിഴ്റോക്കേഴ്സ് വെബ്സൈറ്റിന്റെ അഡ്മിൻ ഗൗരിശങ്കറിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അല്ലെന്നും...

അല്ലെന്നും...

എന്നാൽ, അറസ്റ്റിലായ ഗൗരിശങ്കർ തമിഴ് റോക്കേഴ്സിന്റെ അഡ്മിൻ അല്ലെന്നും, മറ്റൊരു വെബ്സൈറ്റായ തമിഴ് ഗൺ.കോമിന്റെ അഡ്മിനാണെന്നും വാർത്തകളുണ്ട്.

എല്ലാം പറയാം...

എല്ലാം പറയാം...

സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്റെ അഡ്മിൻ പിടിയിലായിട്ടുണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും, കൂടുതൽ കാര്യങ്ങൾ ഉടൻ വ്യക്തമാക്കാമെന്നുമാണ് നടൻ വിശാൽ പറഞ്ഞത്.

അടുത്തിടെ...

അടുത്തിടെ...

അജിത്തിന്റെ വിവേഗം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്താണ് തമിഴ് റോക്കേഴ്സ് അടുത്തിടെ വാർത്തകളിലിടം പിടിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
media report; tamil rockers arrested in tamil nadu.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്