കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വി ഹാവ് നോ അതർ ബ്രാഞ്ചസ്'... സിപിഎമ്മിനെ പരിഹസിച്ച് മീനാക്ഷി ലേഖി, 'ലളിത ജീവിതവും' രാഹുലും ഔട്ട്!

  • By Desk
Google Oneindia Malayalam News

ദില്ലി: 25 വർഷം ത്രിപുര ഭരിച്ച സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വൻ പരിഹാസമാണ് പ്രചിക്കുന്നത്. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്ലാണ്. മുഖ്യമന്ത്രി പിണറായി വിജയനും. നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രരിക്കുന്നത്. അതേസമയം ബിജെപി ദേശീയ നേതാവും എംപിയുമായ മീനാക്ഷി ലേഖിയും സിപിഎമ്മിനെ ട്രോളി.

ബജെപി ത്രിപുരിൽ വിജയിച്ചെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മറ്റ് ബ്രാഞ്ചുകളില്ലെന്നുമാണ് എംപി മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തിരിക്കുന്നത്. മുപ്പതുവര്‍ഷം സിപിഐഎം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെടുന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടാനുറച്ച ത്രിപുരയിലെ പരാജയം ഏല്‍പ്പിച്ച ആഘാതം വളരെ വലുതു തന്നെയാണ്.

ലളിത ജീവിതം നയിക്കുന്ന മണിക്ക് സർക്കാർ

ലളിത ജീവിതം നയിക്കുന്ന മണിക്ക് സർക്കാർ

ത്രിപുരയിലെ സിപിഎമ്മിന്റെ ആയുധം ഏറ്റവും ലളിത ജീവിതം നയിക്കുന്ന മണിക്ക് സർക്കാർ ഇമേജ് തന്നെയായിരുന്നു. എന്നാൽ ആ ഇമേജെല്ലാം പൊട്ടിച്ചാണ് ബിജെപി ലീഡ് ഉറപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളും ത്രിപുരയിൽ ഏറ്റില്ല. 2013 ല്‍ 49 സീറ്റുകളോടെ അധികാരത്തിലെത്തിയ സിപിഐഎമ്മിന് ഇത്തവണ നഷ്ടം വന്നിരിക്കുന്നത് 25 ലധികം സീറ്റുകളാണെന്നതാണ് ഞെട്ടിക്കുന്നത്.

ഇടതുസഖ്യം

ഇടതുസഖ്യം

സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് ആദ്യമായി കടന്നു വന്ന പാർട്ടിയാണ് ബിജെപി. ബിജെപി ഓഖി കൊടുങ്കാറ്റ് പോലെ ത്രിപുരയിൽ ആഞ്ഞിക്കുകയായിരുന്നു എന്നു വേണം കരുതാൻ. സിപിഎം, സിപിഐ, ആര്‍എസ്പി,ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ ഒന്നിച്ച് ഇടതു സഖ്യമായാണ് മത്സരിച്ചത്.

മൂന്ന് സംസ്ഥാനങ്ങൾ അടക്കി ഭരിച്ച പാർട്ടി

മൂന്ന് സംസ്ഥാനങ്ങൾ അടക്കി ഭരിച്ച പാർട്ടി

ഒരു കാലത്ത് ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികളായ സിപിഐഎം, സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ പശ്ചിമബംഗാള്‍, ത്രിപുര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ടായിരുന്ന പാര്‍ട്ടിക്കാണ് ഈ അപജയം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ട് ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത് 49 സീറ്റുകളായിരുന്നു. എന്നാലിതിന്ന് 17 സീറ്റിലേക്കാണ് ചുരുങ്ങിയത്.

യെച്ചൂരിയുടെ നിലപാട് ശരിവെക്കുന്നു

യെച്ചൂരിയുടെ നിലപാട് ശരിവെക്കുന്നു

ബിജെപിക്കെതിരായ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിലപാടുകളെ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് പൊതുവെയുള്ള വികാരം. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ബിജെപിയുടെ പേരിനു മാത്രമുള്ള സാന്നിധ്യം ഉയര്‍ത്തിയായിരുന്നു ബിജെപിയെ പ്രതിരേധിക്കാൻ സിപിമ്മിനുമാത്രമേ കഴിയു എന്ന ചര്‍ച്ച ഇടതുപക്ഷം ഇന്ത്യയില്‍ ഉടനീളം ഉയര്‍ത്തിയത്. എന്നാൽ ഇനി ഇത്തരത്തിലുള്ള ചർച്ച ഉയർത്തികൊണ്ടുവരാൻ സിപിഎമ്മിനാവില്ല.

കോൺഗ്രസ് ചിത്രത്തിലേ ഇല്ല

കോൺഗ്രസ് ചിത്രത്തിലേ ഇല്ല

2013ല്‍ സിപിഐഎമ്മിന് 49 സീറ്റാണ് കിട്ടിയത്. കോണ്‍ഗ്രസിന് പത്തും. ഇത്തവണ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലായിരുന്നു. ത്രിപുരയില്‍ ബിജെപി മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ചില സഖാക്കള്‍ ശ്രമിച്ചിരുന്നു. എന്നാൽ അതിന് ഏറ്റവും കൂടുതൽ തടയിട്ടത് കേരള നേതാക്കളായിരുന്നു. ത്രിപുരയിലെ നേതാക്കളും കേരള നേതാക്കളോടൊപ്പം നിന്നിരുന്നു.

വലിയ വില കൊടുക്കേണ്ടി വന്നു

വലിയ വില കൊടുക്കേണ്ടി വന്നു

ത്രിപുരയില്‍ ബിജെപി ജയിക്കുമ്പോള്‍ സിപിഎമ്മിലെ ഈ ബലാബലത്തില്‍ മാറ്റമുണ്ടാകും. ഇനി ത്രിപുരക്കാര്‍ കേരളത്തിനൊപ്പം നില്‍ക്കില്ല. ഇതോടെ യെച്ചൂരിയുടെ നിലപാടുകള്‍ക്കാകും ഇനി പാര്‍ട്ടിയില്‍ പിന്തുണയുണ്ടാകുക എന്നാണ് സൂചനകൾ. അതേസമയം യെച്ചൂരി- കാരാട്ട് വിഭാഗീയതയ്ക്ക് സിപിഎം വലിയ വിലയാണ് കൊടുക്കേണ്ടി വന്നിരിക്കുന്നത്.

വിഘടനവാദികളുമായി കൂട്ടുചേർന്നു

വിഘടനവാദികളുമായി കൂട്ടുചേർന്നു

തൃപുരയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പാര്‍ട്ടിയായ ഇന്‍ഡിജീനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് തൃപുര(ഐപിഎഫ്റ്റി) യോടൊപ്പം മുന്നണി രൂപീകരിച്ചാണ് ബിജെപി മത്സരിച്ചത്. വിഘടനവാദികളുമായി ബിജെപി കൂട്ടുകെട്ടുണ്ടാക്കിയെന്ന ഇടത് പ്രചരണമൊന്നും ഇനി വിലപോവില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

യുവാക്കൾ ബിജെപിക്കൊപ്പം

യുവാക്കൾ ബിജെപിക്കൊപ്പം

9 സീറ്റുകളില്‍ 8 ലും ഐപിഎഫ്റ്റി മുന്നിലെത്തിയിട്ടുണ്ട്. ഇത് സൂചിപിക്കുന്നത് ആദിവാസിമേഖലകളിൽ സിപിഎമ്മിനുണ്ടായിരുന്നു സ്വാധീനം അട്ടിമറിക്കപ്പെട്ടുവെന്നാണ്. അതുപോലെ യുവാക്കളുടെ വോട്ടുകൾ കൂടുതലും ബിജെപിക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് വോട്ടുകൾ മുഴുവനും ബിജെപിയിലേക്ക് ഒഴുകി എന്നുമാണ് മനസിലാക്കാൻ സാധിക്കുന്നത്.

സംപൂജ്യരായി കോൺഗ്രസ്

2013 ല്‍ മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇപ്രാവശ്യം കൈയ്യും വീശി വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും ഇറങ്ങേണ്ട സ്ഥിതിയാണ്. കോണ്‍ഗ്രസിന്റെ പഴയ സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കി പ്രചരണം കൊഴുപ്പിച്ചിട്ടും കോൺഗ്രസിന് നേട്ടമുണ്ടായില്ല.

'തല്ലാൻ തീരുമാനിച്ചാൽ ക്ലാസിനകത്ത് കയറിയും തല്ലും'; നേതാവ് തന്നെ പറയുന്നു എസ്എഫ്ഐ ഇങ്ങനാണെന്ന്....'തല്ലാൻ തീരുമാനിച്ചാൽ ക്ലാസിനകത്ത് കയറിയും തല്ലും'; നേതാവ് തന്നെ പറയുന്നു എസ്എഫ്ഐ ഇങ്ങനാണെന്ന്....

പിണറായിയെ വാനോളം പുകഴ്ത്തി എം മുകുന്ദൻ; ബിജെപി പശുവിന്റെ പേരിൽ കൊലപ്പെടുത്തുന്നവർ...പിണറായിയെ വാനോളം പുകഴ്ത്തി എം മുകുന്ദൻ; ബിജെപി പശുവിന്റെ പേരിൽ കൊലപ്പെടുത്തുന്നവർ...

ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...

English summary
Meenakshi Lekhi's tweet against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X