Get Updates
Get notified of breaking news, exclusive insights, and must-see stories!

മീററ്റ് ബലാത്സംഗം വര്‍ഗീയ കലാപത്തിലേക്ക്?

മീററ്റ്: ഹിന്ദുമത വിശ്വാസിയായ മദ്രസ അധ്യാപികയെ മുസ്ലിങ്ങള്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം മതംമാറ്റിയ സംഭവം സാമുദായിക സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മദ്രസയില്‍ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുന്ന 20 കാരിയെയാണ് മദ്രസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. മീററ്റില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന സരാവ ഗ്രാമം.

തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അക്രമികള്‍ അധ്യാപികയുടെ അണ്ഡവാഹിനിക്കുഴല്‍ മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ടത്രെ. മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമായിരുന്നു ഈ ക്രൂരതകള്‍. നാല്‍പതിലധികം പെണ്‍കുട്ടികളെ മദ്രസയില്‍ താന്‍ കണ്ടു എന്നും ഇവരെ സൗദി അറേബ്യയിലെ അറബികള്‍ക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കുമെന്നും പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

സംഭവം രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും ഏറ്റെടുത്തതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ഉത്തര്‍ പ്രദേശ് ഭരിക്കുന്ന അഖിലേഷ് യാദവ് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തിന്റെ നാള്‍വഴി ഇങ്ങനെ.

മദ്രസ ടീച്ചര്‍

മദ്രസ ടീച്ചര്‍

1500 രൂപ മാസമ്പളത്തില്‍ മദ്രസയില്‍ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കുന്ന 20 കാരിയാണ് ക്രൂരമായ ബലാത്സംഗത്തിനും മതംമാറ്റലിനും വിധേയയായത്. ഒരാഴ്ചയില്‍ കൂടുതല്‍ യുവതി അക്രമികളുടെ തടവില്‍ കഴിഞ്ഞു.

 തട്ടിക്കൊണ്ടുപോയത് ജൂലൈ 23ന്

തട്ടിക്കൊണ്ടുപോയത് ജൂലൈ 23ന്

ജൂലൈ 23 നാണ് അധ്യാപികയെ മദ്രസ അധികാരിയും സില്‍ബന്തികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ഹാപുറിലെ മദ്രസയിലെത്തിച്ച പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മതംമാറ്റുകയായിരുന്നു.

അണ്ഡവാഹിനിക്കുഴല്‍

അണ്ഡവാഹിനിക്കുഴല്‍

അക്രമികള്‍ അധ്യാപികയുടെ അണ്ഡവാഹിനിക്കുഴല്‍ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇനി ഇവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല. യുവതിക്ക് മയക്കുമരുന്നുകള്‍ നല്‍കി ബോധരഹിതയാക്കിയ ശേഷമായിരുന്നത്രെ പീഡനം.

സൂക്ഷിച്ചത് വിവിധ മദ്രസകളില്‍

സൂക്ഷിച്ചത് വിവിധ മദ്രസകളില്‍

ഹാപുറിലെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ച ശേഷം അധ്യാപികയെ മറ്റ് പല മദ്രസികളിലും കൊണ്ടുപോയി. ഗഡ് മുക്തേശ്വര്‍, മുസാഫിര്‍ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് യുവതിയെ സൂക്ഷിച്ചത്.

കൂടുതല്‍ പെണ്‍കുട്ടികള്‍

കൂടുതല്‍ പെണ്‍കുട്ടികള്‍

നാല്‍പതോളം പെണ്‍കുട്ടികളെ മദ്രസയില്‍ കണ്ടു എന്ന് യുവതി മൊഴി നല്‍കി. ഇവരെ സൗദി അറേബ്യയിലെ ഷെയ്ഖ്മാര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുമത്രെ. ഇവരെയും മതം മാറ്റിയതാണ് എന്നാണ് റിപ്പോര്‍ട്ട്.

ഒരുവിധം രക്ഷപ്പെട്ടു

ഒരുവിധം രക്ഷപ്പെട്ടു

അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ അധ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയം കലരുന്നു

രാഷ്ട്രീയം കലരുന്നു

സംസ്ഥാന സര്‍ക്കാരിന് നേരെ രൂക്ഷമായ വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പി പ്രസിഡണ്ടും കൂട്ടരും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട് ചൊവ്വാഴ്ച സന്ദര്‍ശിച്ചു.

മീററ്റ് ശാന്തമല്ല

മീററ്റ് ശാന്തമല്ല

സാമുദായിക കലാപങ്ങള്‍ക്ക് പേരുകേട്ട ഉത്തര്‍ പ്രദേശില്‍ വീണ്ടും ഒരു കലാപത്തിനുള്ള വഴി തുറക്കുകയാണ് മീററ്റ് ബലാത്സംഗം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സിബിഐ വരുമോ

സിബിഐ വരുമോ

സംഭവം സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നാണ് എസ് പി നേതാവ് മുലായം സിംഗ് യാദവം പറയുന്നത്. എന്നാല്‍ പ്രത്യേക ദൗത്യ സേന (സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്) വേണം കേസ് അന്വേഷിക്കാനെന്ന് ബി ജെ പി ആവശ്യപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+