കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫല്‍ ഹഖ് - പശ്ചിമ ബംഗാളിന്റെ ബിന്‍ ലാദന്‍!

Google Oneindia Malayalam News

കൊല്‍ക്കത്ത: ഒസാമ ബിന്‍ ലാദനോ. അയാളെ അമേരിക്ക വെടിവെച്ച് കൊന്നില്ലേ... ഇത് പശ്ചിമബംഗാളിന്റെ ബിന്‍ ലാദനാണ്. മുസാഫല്‍ ഹഖ് എന്ന് പേര്. ബംഗാളിന്റെ ബിന്‍ ലാദന്‍ എന്നത് വിളിപ്പേരാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മദ്രസകള്‍ തുടങ്ങി അത് തീവ്രവാദത്തിന് എങ്ങനെ ഉപയോഗിക്കും എന്നതിന്റെ ഉദാഹരണമാണ് ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് പിന്നിലെ മുസാഫല്‍ ഹഖ്.

രണ്ട് ദിവസം മുന്‍പാണ് മുസാഫല്‍ ഹഖ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. ബര്‍ദ്വാന്‍ സ്‌ഫോടനക്കേസില്‍ നിര്‍ണായകമായ വിവരങ്ങളാണ് ബിന്‍ ലാദന്‍ എന്ന് വിളിപ്പേരുള്ള ഇയാളില്‍ നിന്നും അന്വേഷണസംഘത്തിന് കിട്ടിയത്. മുര്‍ഷിദാബാദിലെ മുകിംനഗര്‍ സ്വദേശിയാണ് 52 കാരനായ മുസാഫല്‍ ഹഖ്. ബംഗ്ലാദേശിലെ ജമാത് ഉല്‍ മുജാഹിദീനുമായി ബന്ധമുള്ള ഇയാള്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു മദ്രസ നടത്തുന്നുണ്ട്.

osama-bin-laden

അനുയായികള്‍ മാത്രമല്ല, മുകിംനഗര്‍ ഗ്രാമത്തിലുള്ള എല്ലാവരും മുസാഫല്‍ ഹഖിനെ വിളിക്കുന്നത് ബിന്‍ ലാദന്‍ എന്നാണ്. ഇയാളുടെ വസ്ത്രധാരണവും ശൈലിയും എല്ലാം ബിന്‍ ലാദന്റേതിന് സമാനം. താന്‍ ലാദന്റെ ആരാധകനാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെ വേഷം കെട്ടി നടക്കുന്നതെന്നുമാണ് ഇയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞത്.

മതത്തിന് നേരെ ഭീഷണിയുയരുമ്പോള്‍ ജിഹാദ് ആണ് ശരണമെന്നാണ് മുസാഫല്‍ ഹഖിന്റെ അഭിപ്രായം. ശരിയ നിയമങ്ങളുടെ കടുത്ത ആരാധകനാണ് ഇയാള്‍. സ്ത്രീകള്‍ പര്‍ദ്ദയിടുന്നുണ്ട് എന്നും ഇസ്ലാം മത നിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്നും ഇയാള്‍ ഉറപ്പുവരുത്തുന്നു. 2011 ലാണ് ഇയാള്‍ മുകിംനഗറില്‍ മദ്രസ തുടങ്ങിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടം പിന്നീട് താവളമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
He is known as the Bin Laden of West Bengal. His interrogation in connection with the Budhwan blast has once again brought to the forefront how terror groups had set up Madrasas without the approval of the state government and used it to facilitate acts of terror.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X