പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പുരുഷൻ!! എന്നാലും ഇന്ത്യയെന്നാൽ ഇന്ദിര തന്നെയെന്ന് മുഫ്തി!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരോന്ദ്രമേദിക്കൊപ്പം നിൽക്കുമ്പോഴും ഇന്ത്യയെന്നാൽ തനിക്ക് ഇന്ദിര തന്നെയാണ് ജമ്മു-കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. എന്നാൽ മോദി വരും കാലങ്ങളിൽ ചരിത്രപുരുഷനായി മാറുമെന്നും മുഫ്തി കൂട്ടിച്ചേർത്തു. മോദിയുടെ നേതൃപാടവം എന്നത് ഒരു വലിയ മുതൽക്കൂട്ടാണ്.ദില്ലിയിൽ കശ്മീരിനെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

എംഎൽഎമാർക്ക് ബിജെപി ഓഫർ ചെയ്തത് കോടികൾ!!! ഒഴുക്കു തടയാൻ എംഎൽഎമാരെ നാടു കടത്തി കോൺഗ്രസ്!!

കശ്മീരിനെ ഇപ്പോൽ ബാധിച്ചിരിക്കുന്ന പ്രശ്നത്തിൽ പരിഹാരം കണ്ടെത്താനായി അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നു മെഹബൂബ പറഞ്ഞു. എന്നിരുന്നാലും തന്നെ സംബന്ധിച്ച് ഇന്ത്യയെന്നാൽ ഇന്ദിര ഗാന്ധി തന്നെയാണ്. താൻ വളർന്നിരുന്ന സമയത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിര ഗാന്ധിയായിരുന്നു. ചിലർക്കൊക്കെ അതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ.

mehabooba mufthi
Muslim Youths Denied Job At Gujarat

ഇന്ത്യയിലെ ഒരു മിനി ഇന്ത്യ തന്നെയാണ് കശ്മീർ. കശ്മീരിനെ ചൊല്ലി നടക്കുന്ന ടെലിവിഷൻ ചാനൽക്കളെ മുഫ്തി വിമർശിച്ചു. കശ്മീരും ഇന്ത്യും തമ്മിലുള്ള അകലം കൂട്ടുന്ന തരത്തിലുള്ള ചർച്ചകളാണ് ടിവിയിൽ നടക്കുന്നതെന്നും മുഫ്തി പറഞ്ഞു.താൻ ചാനലിലൂടെ കണുന്നത് ഇപ്പോഴത്തെ ഇന്ത്യയെ ഒന്നുമല്ല. ടിവി അവതാരകരെ മെഹബൂബ മുഫ്തി വിമർശിക്കുന്നുണ്ട്.

English summary
Days after a string of arrests of separatist leaders in Kashmir, Jammu and Kashmir Chief Minister Mehbooba Mufti has warned against any tinkering with Article 35(A) of the constitution that is being debated in the Supreme Court, which empowers the state legislature to define permanent residents and accord special rights and privileges to them.
Please Wait while comments are loading...