മെഹ്ബൂബ മുഫ്തി മോദിയെ കാണും; കശ്മീര്‍ വിഷയത്തില്‍ സമവായം തേടും!! സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച!

  • By: Akshay
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധിയെയും കാണും. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 35 എ അനുച്ഛേദത്തെ കുറിച്ചുള്ള നിമവശങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ഫറൂഖ് അബ്ദുള്ളയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ജമ്മു കശ്മീര്‍ സംസ്ഥാനത്തെ സ്ഥിരതാമസക്കാരെ തീരുമാനിക്കാനുള്ള സര്‍ക്കാരിന്റെ വിവേചനാധികാരത്തെ നിര്‍വചിക്കുന്നതാണ് ഭരണഘടനയുടെ 35 എ അനുച്ഛേദം. സര്‍ക്കാരിന്റെ ഈ പ്രത്യേക അവകാശം സുപ്രിം കോടതിയില്‍ ചേദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഫ്തിയുടെ സന്ദര്‍ശനം. . 35 എ അനുച്ഛേദം വിഷയത്തില്‍ പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്ര മന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനായി ഫറൂഖ് അബ്ദുള്ളയും ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു.

Mehbooba Mufti

അതേസമയം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ആർട്ടിക്കിൾ 35എയെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്നതിനിടെയാണ് ആർട്ടിക്കിൾ 370യുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്യണമെന്ന് ഏറെ നാളുകളായി ബിജെപിയും ആർഎസ്എസും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

English summary
Mehbooba Mufti likely to meet PM Modi, Congress chief on Article 35 A issue
Please Wait while comments are loading...