കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസി പറയുന്നു; ചെന്നൈ കിംഗ്‌സ് ടീമുടമ മെയ്യപ്പന്‍!

Google Oneindia Malayalam News

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ഉടമ മെയ്യപ്പനല്ല എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ഇരിക്കുന്നവര്‍ക്ക് തെറ്റി. എന്‍ ശ്രീനിവാസന്‍ എന്ന ബി സി സി ഐ പ്രസിഡണ്ട് ടീമിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പിച്ചിരുന്നത് മരുമകനായ മെയ്യപ്പനെ ആയിരുന്നു എന്നാണ് ടീമിന്റെ പ്രധാന താരമായ മൈക്ക് ഹസി പറയുന്നത്. ക്യാപ്റ്റന്‍ ധോണി പോലും മൗനം വിദ്വാന് ഭൂഷണം എന്ന് കരുതി മിണ്ടാതിരിക്കുമ്പോഴാണ് ഹസിയുടെ വെളിപ്പെടുത്തല്‍.

ടീമിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഗുരുനാഥ് മെയ്യപ്പനും കോച്ചായ കെപ്ലര്‍ വെസല്‍സും ചേര്‍ന്നാണ്. ചെന്നൈ സിമന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് സൂപ്പര്‍ കിംഗ്‌സ്. ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മകളായ രൂപയുടെ ഉടമസ്ഥതയിലാണ് ചെന്നൈ സിമന്റ്‌സ്. മരുമകനായ മെയ്യപ്പന് ടീമിന്റെ പൂര്‍ണ നിയന്ത്രണം ശ്രീനിവാസന്‍ നല്‍കിയിരുന്നു എന്നാണ് ഹസി പറയുന്നത്.

hussey

ഇന്ത്യയെക്കുറിച്ചും ചെന്നൈ ക്രിക്കറ്റ് ടീമിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും വിവരിക്കുന്ന പുസ്തകത്തിലാണ് മൈക്ക് ഹസി ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഹസി കഴിഞ്ഞ സീസണില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഓപ്പണിംഗ് സ്‌പോട്ടില്‍ മികച്ച തുടക്കമാണ് ഹസി നല്‍കുന്നത്.

ചെന്നൈ ടീമിന്റെ സി ഇ ഓ ആയിരുന്ന ഗുരുനാഥ് മെയ്യപ്പനെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു. സ്വന്തം ടീമിന്റെ പേരില്‍ വാതുവെച്ച് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മെയ്യപ്പനെ പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബി സി സി ഐയുടെ അച്ചടക്കക്കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ മെയ്യപ്പന് ക്ലീന്‍ ചിറ്റ് നല്‍കിയത് വന്‍ വിവാദമായിരുന്നു.

English summary
BCCI President N Sreenivasan's son in law Meiyappan exposed by Chennai Super Kings batsman Mike Hussey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X