Get Updates
Get notified of breaking news, exclusive insights, and must-see stories!

മെലാനിയ ദില്ലിയില്‍ വന്നപ്പോള്‍ പറഞ്ഞത് അക്കാര്യം, മോദി മാറ്റാന്‍ നോക്കി, നടന്നില്ലെന്ന് കെജ്രിവാള്‍

ദില്ലി: ബിജെപിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി അരവിന്ദ് കെജ്രിവാള്‍. ദില്ലിയിലെ സ്‌കൂളുകളുടെ നിലവാരവുമായി ബന്ധപ്പെട്ടാണ് കെജ്രിവാള്‍ ഞെട്ടിച്ച കാര്യങ്ങള്‍ പറഞ്ഞത്. ദില്ലി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ആരാധികയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എന്ന് കെജ്രിവാള്‍ പറഞ്ഞു. ദില്ലിയിലെ സ്‌കൂളുകളിലെ മികച്ച സാഹചര്യവും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും അവരുടെ പ്രശംസയ്ക്ക് കാരണമായിട്ടുണ്ടെന്ന് കെജ്രിവാള്‍ പറയുന്നു. കഴിഞ്ഞയാഴ്ച്ച 12000 സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് പുതിയതായി ദില്ലി സര്‍ക്കാര്‍ ഒരുക്കിയത്. 240 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഇത്രയും ക്ലാസ് റൂമുകള്‍ വന്നിരിക്കുന്നത്. ഡിസൈര്‍ ഡെസ്‌കുള്‍, ലൈബ്രറികള്‍, എന്നിവയെല്ലാം അടങ്ങുന്നതാണ് സ്മാര്‍ട്ട് ക്ലാസ്‌റൂം.

1

തന്റെ സര്‍ക്കാരിന്റെ ആരാധിക സ്‌കൂളുകളുടെ ഉന്നമനത്തിനാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുപിയിലെ രുധോലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു. മെലാനിയ ട്രംപ് ദില്ലിയിലെ സ്‌കൂളുകള്‍ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിര്‍ബന്ധം പിടിച്ചിരുന്നു. 2020 ഫെബ്രുവരിയില്‍ ട്രംപിനൊപ്പം അവര്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഇത്. കെജ്രിവാളിന്റെ സ്‌കൂളുകള്‍ കാണണമെന്നായിരുന്നു അവര്‍ മോദി ആവശ്യപ്പെട്ടത്. ലോകം മുഴുവന്‍ സഞ്ചരിക്കുന്നവരാണ് അവര്‍. എന്നാല്‍ ഒരു രാജ്യത്തും അവര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത് തന്റെ സ്‌കൂളുകള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പല കാര്യങ്ങള്‍ പറഞ്ഞ് മെലാനിയയെ തടയാനാണ് ശ്രമിച്ചത്. ബിജെപി ഉണ്ടായിയ സ്‌കൂളുകളുണ്ട്. അത് കാണാമെന്ന് പറഞ്ഞു. യോഗിജി ഉണ്ടാക്കിയ സ്‌കൂളുകള്‍ കാണൂ എന്ന് പറഞ്ഞു. മധ്യപ്രദേശിലെ സ്‌കൂളുകള്‍ കാണൂ എന്ന് പറഞ്ഞു. എന്നാല്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലി സര്‍ക്കാര്‍ നിയമിച്ച സ്‌കൂളുകള്‍ മാത്രമേ കാണൂ എന്ന് അവര്‍ ഉറപ്പിച്ച് പറഞ്ഞു. ഇത് ആംആദ്മി പാര്‍ട്ടിക്ക് അഭിമാനിക്കാവുന്ന കാര്യമായിരുന്നു. ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഭാര്യയാണ് ഞങ്ങളുടെ സ്‌കൂളുകള്‍ കാണാനെത്തിയത്. ഒരു മണിക്കൂറോളം അവര്‍ സ്‌കൂളുകളില്‍ ചെലവിട്ടെന്നും, വിദ്യാര്‍ത്ഥികളെ കണ്ടുവെന്നും, അവര്‍ക്കൊപ്പം നൃത്തം ചെയ്തുവെന്നും കെജ്രിവാള്‍ പറഞ്ഞു.

എഎപിയെ സംബന്ധിച്ച് മെലാനിയ വന്നത് വളരെ നല്ല കാര്യമാണ്. ഞങ്ങള്‍ ചില നല്ല കാര്യങ്ങള്‍ ചെയ്തത് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നും കെജ്രിവാള്‍ പറഞ്ഞു. തന്റെ സര്‍ക്കാര്‍ 20000 ക്ലാസ്‌റൂമുകള്‍ നിര്‍മിച്ചു. ഇത് നാനൂറ് സ്‌കൂളുകള്‍ക്ക് സമാനമാണ്. പല സ്‌കൂളുകളും ആധുനികവത്കരിച്ചു. സ്‌കൂളുകളില്‍ എലവേറ്റര്‍ സംവിധാനം വരെയുണ്ട്. ദില്ലിയിലെ സ്‌കൂളുകളില്‍ നീന്തല്‍ കുളങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം എത്ര സ്‌കൂളുകള്‍ യോഗി ആദിത്യനാഥ് യുപിയിലുണ്ടാക്കി. ഒന്നും ഉണ്ടാക്കിയില്ല. യുപി മൊത്തം എടുത്താല്‍ പോലും ഒരൊറ്റ സ്‌കൂള്‍ പോലും യോഗി ഉണ്ടാക്കിയിട്ടില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+