അങ്ങനെയൊന്നും സ്ത്രീ പീഡനമാവില്ല!! 'സ്ത്രീപീഡനത്തിൽ' ഇനി പുരുഷന്മാർക്കും നീതി!! പുതിയ സംവിധാനം...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നിയമ പരിരക്ഷ പലപ്പോഴും പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ലഭിക്കുന്നത്. അതു കൊണ്ട് തന്നെ സ്ത്രീപീഡനക്കേസുകളിലും നിയമം പലപ്പോഴും സ്ത്രീകള്‍ക്കൊപ്പം നിൽക്കുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോൾ ചർച്ചയായിരിക്കുന്ന ഒന്നാണ് സ്ത്രീ പീഡന കേസുകളിലെ പുരുഷന്റെ നീതി.

കാവ്യയുടെ അമ്മയും റിമിയും കുടുങ്ങും? മുകേഷ് സംശയത്തിന്റെ നിഴലിൽ!! വീണ്ടും ചോദ്യം ചെയ്യൽ...

വ്യാജ സ്ത്രീ പീഡന പരാതികൾ ഉന്നയിച്ച് പുരുഷന്മാരോട് പക തീർക്കുന്ന തരത്തിലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുരുഷന്റെ നീതിയെ കുറിച്ച് ചർച്ചയായിരിക്കുന്നത്. ഇനി മുതല്‍ അത്തരം സംഭവങ്ങളിൽ പുരുഷന്മാർക്ക് നീതി ലഭിക്കുമെന്ന ശുഭ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വനിത കമ്മീഷൻ തന്നെയാണ് ഇതിന് അവസരം ഒരുക്കുന്നതും.

 പരാതി നൽകാൻ അവസരം

പരാതി നൽകാൻ അവസരം

പീഡനം ആരോപിച്ച് പുരുഷന്മാർക്കെതിരെ സ്ത്രീകൾ വ്യാജ പരാതി നൽകിയാൽ അവ ശ്രദ്ധയിൽപ്പെടുത്താനും പുരുഷന്മാരുടെ വാദം കേൾക്കാനും പുതിയ സംവിധാനം വരുന്നു.

ഓൺലൈനായി പരാതി

ഓൺലൈനായി പരാതി

ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പുരുഷന്മാർക്ക് ഓൺലൈനായി പരാതി നൽകാം. ദേശീയ വനിത കമ്മീഷന്റെ വെബ്സൈറ്റിൽ തന്നെ ഇതിന് അവസരം ലഭിക്കും.

പുരുഷ പരാതികൾക്ക്

പുരുഷ പരാതികൾക്ക്

വനിത ശിശുക്ഷേമ മന്ത്രാലയമാണ് നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്. പുരുഷ പരാതികൾക്ക് പ്രത്യേക ജാലകമൊരുക്കുന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന വനിത കമ്മീഷൻ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അധ്യക്ഷ ലളിത കുമാര മംഗലം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വ്യാജ പരാതികൾ

വ്യാജ പരാതികൾ

പുരുഷന്മാർക്കെതിരെ സ്ത്രീകൾ വ്യാജ പരാതികൾ ഉന്നയിക്കുന്നത് വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയിലേക്ക് കടക്കാൻ കമ്മീഷന് നിർദേശം നൽകിയിരിക്കുന്നത്.

വിശദമായ ചർച്ചയ്ക്ക് ശേഷം

വിശദമായ ചർച്ചയ്ക്ക് ശേഷം

ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുളളതിനാൽ വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത്. നിർദേശം നടപ്പാക്കുന്നതിന്റെ പ്രായോഗികതയും ചർച്ച ചെയ്യും.

ദുരുപയോഗം തടയാൻ

ദുരുപയോഗം തടയാൻ

രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് മേനക ഗാന്ധി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തിനായി തയ്യാറാക്കിയ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നും പരാതികൾ സൂക്ഷമമായി പരിശോധിച്ച് വ്യാജമായവ കണ്ടെത്താൻ സംവിധാനം ഏർപ്പെടുത്തണമെന്നാണ് മേനക ഗാന്ധി ആവശ്യപ്പെടുന്നത്.

 വ്യാജമാക്കപ്പെടും

വ്യാജമാക്കപ്പെടും

അതേസമയം പുതിയ നിർദേശത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയൊരു നിർദേശത്തിലൂടെ യഥാർഥ പരാതികൾ വ്യാജമാണെന്ന് വാദിക്കാൻ പുരുഷന്മാർക്ക് അവസരം ലഭിക്കുമെന്നാണ് നിർദേശത്തെ എതിർക്കുന്നവർ പറയുന്നത്.

ആധികാരികത ഉറപ്പാക്കാൻ

ആധികാരികത ഉറപ്പാക്കാൻ

അതേസമയം പരാതികൾ സംബന്ധിച്ച് ആധികാരികത ഉറപ്പാക്കാൻ ആധാർ, മൊബാൽ നമ്പർ എന്നിവ അടക്കമുള്ള വിവരങ്ങൾ നൽകണമെന്ന് മേനകാ ഗാന്ധി പറയുന്നു. ഗാർഹിക പീഡനം, സ്ത്രീ ധനപീഡനം, ബലാത്സംഗം എന്നിവയുമായി ബന്ധപ്പെട്ട് കളളക്കേസിൽ കുടുക്കുന്നുവെന്ന് നിരവധി പുരുഷന്മാരുടെ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവര് ‍ പറയുന്നു.

English summary
mens will get a chance to prove fake compalint by women.
Please Wait while comments are loading...