വിവാദ ചിത്രം ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് പുതിയ പേരില്‍ എത്തും
ഛത്തീസ്ഗഢ്: സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടിയ ഗുര്‍മീത് റാം റഹീം സിംഗിന്റെ വിവാദ ചിത്രം മെസ്സഞ്ചര്‍ ഓഫ് ഗോഡിന്റെ പേര് മാറ്റി. ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്നതിലെ ഗോഡ് വെട്ടിമാറ്റി ദി മെസ്സഞ്ചര്‍ എന്ന പുതിയ പേരിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഈ മാസം പതിമൂന്നാം തീയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രത്തിന് ശനിയാഴ്ച സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നല്‍കുകയായിരുന്നു. ഗുര്‍മീത് സിംഗിന്റെ അനുയായികളാണ് പേര് മാറ്റത്തിന്റെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമയുടെ എല്ലാ പ്രവര്‍ത്തനവും ഗുര്‍മീത് തന്നെയാണ് ചെയ്തത്. ചിത്രത്തില്‍ അഭിനയിച്ചതും ഗുര്‍മീത് തന്നെയാണ്. സന്തോഷ് പണ്ഡിറ്റിന് പിന്നാലെയാണ് ഗുര്മാതിന്റെ ചുവടുവയ്പ്പ്.

മെസ്സഞ്ചര്‍ ഓഫ് ഗോഡ് ജനങ്ങള്‍ക്ക് കാണാന്‍ കൊള്ളുന്ന ചിത്രമല്ലെന്ന് പറഞ്ഞായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി വിലക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും നടന്നതാണ്. തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കുകയും പ്രദര്‍ശന അനുമതി നേടിയെടുക്കുകയും ചെയ്തു.
ചിത്രം ഈ മാസം തന്നെ തിയറ്ററുകളില്‍ എത്തും. ഹിന്ദി,ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ദി മെസ്സഞ്ചര്‍ പുറത്തിറങ്ങുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications