Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലുറപ്പ്; ഫണ്ടുകളുടെ അപര്യാപ്ത, വേതന കാലതാമസം.. സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള പ്രത്യാഘാതങ്ങൾ

ദില്ലി; 2005ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. എന്നാൽ ഭരണസഖ്യത്തിനുള്ളിൽ, പ്രത്യേകിച്ച് കോൺഗ്രസിനുള്ളിൽ തന്നെ പദ്ധതിക്കെതിരെ വലിയ എതിർപ്പ് നേരിടേണ്ടി വന്നിരുന്ു.എന്നിരുന്നാലും ആത്യന്തികമായി, ഗ്രാമീണ ഇന്ത്യയിൽ നിലനിന്നിരുന്ന ആഴത്തിലുള്ള സാമ്പത്തിക ദുരിതത്തിനുള്ള പ്രതികരണമായി പദ്ധതി കാണപ്പെട്ടു.വിശാലമായി പറഞ്ഞാൽ, ഒരു വശത്ത് ഈ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള മിനിമം വേതനവും മറുവശത്ത് സബ്സിഡിയോട് കൂടിയുള്ള ഭക്ഷ്യ ധാന്യ വിതരണവും നടപ്പായാൽ വളർച്ചാ നടപടികൾ വേഗത്തിലാക്കാമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. അങ്ങനെ ഗ്രാമീണ മേഖലയില്‍ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ ആവശ്യാധിഷ്ഠിതമായി നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി ആരംഭിച്ചു. താമസിയാതെ, MGNREGA യുടെ "പ്രകടനം" സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന്റെ ഏറ്റവും ദൃശ്യമായ അളവുകോലായി മാറി. രാജ്യം ഏറ്റവും വലിയ ജിഡിപി വളർച്ച രേഖപ്പെടുത്തുന്ന സമയത്ത് ഗ്രാമീണ മേഖലയിൽ പദ്ധതിയിൽ ജനപ്രീതി ഉയർന്ന് കൊണ്ടേയിരുന്നു. 2009 ല്‍ യു പി എ സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനും ഇത് ഒരു പ്രധാനകാരണമായി.അന്ത്രാഷ്ട്ര തലത്തിൽ ഉൾപ്പെടെ പദ്ധതി ചർച്ചയായി.

MGNRGA

എന്നാൽ 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ MGNREGAക്കെതിരേയു ദേശീയ ഭക്ഷ സുരക്ഷ നിയമത്തിനെതിരേയും രൂക്ഷവിമർശനമായിരുന്നു ഉന്നയിച്ചത്. കോൺഗ്രസിന്റെ പരാജയത്തിന്റെ സ്മാരകമാണെന്നായിരുന്നു തൊഴിലുറപ്പ് പദ്ധതിയെ മോദി വിമർശിച്ചത്.മോദിയുടെ വിമർശനം ഒറ്റപ്പെട്ടതായിരു്നില്ല പദ്ധതി ഇന്ത്യക്കാരെ മടിയന്മാരാക്കുന്നുവെന്നും കുടിയേറാനും കഠിനാധ്വാനം ചെയ്യാനും ഉള്ള പ്രോത്സാഹനം ഇല്ലാതാക്കുന്നുവെന്നും സർക്കാരിൽ പലരും വിമർശനം ഉയർത്തി. അതേസമയം പദ്ധതി താൻ ഉപേക്ഷിക്കാൻ പോകുന്നില്ലെന്നായിരുന്നു മോദി പറഞ്ഞത്. അതിന് കാരണമായി മോദി പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു-ഞാൻ ഒരിക്കലും പദ്ധതി ഉപേക്ഷിക്കില്ല കാരണം പട്ടിണിയും ദാരിദ്ര്യവും നേരിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതിന്റെ സ്മാരകമാണ് ഈ പദ്ധതി. ആ കെടുകാര്യസ്ഥതയുടെ സ്മരണ നിലനിർത്തുന്നതിന് ഈ പദ്ധതി തുടരുക തന്നെ ചെയ്യും.പദ്ധതിയെ എൻഡിഎയെ സർക്കാർ പിന്നീട് അവഗണിക്കുന്നതായുള്ള ആക്ഷേപങ്ങൾ ശ്തമായിരുന്നു. എന്നാൽ വിചിത്രമെന്നു പറയട്ടെ, പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പരുഷമായ യാഥാർത്ഥ്യം ഉൾക്കൊള്ളുക മാത്രമല്ല, എംജിഎൻആർഇജിഎയുടെ യുക്തി വിശദീകരിക്കുകയും ചെയ്തു. അതേസമയം കൊവിഡ് പ്രതിസന്ധിയുടേയും ദാരിദ്രത്തിന്റേയും ഈ കാലത്ത് തൊഴിലുറപ്പ് പദ്ധതിയെ സർക്കാർ ആശ്രയിക്കുന്നുവെന്ന കാര്യത്തിൽ വലിയ അത്ഭുത്തിന്റെ ആവശ്യമൊന്നുമില്ല.

ഇപ്പോഴത്തെ പ്രതിസന്ധികൾ പരിശോധിക്കാം

1. അപര്യാപ്തമായ വിഹിതം, പണം നൽകുന്നതിലെ കാല താമസം

നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ എംജിഎൻആർഇജിഎയ്ക്ക് മതിയായ ഫണ്ട് സർക്കാർ വകയിരുത്തിയിട്ടില്ല. പിഎഇജി അനുസരിച്ച്, ഈ വർഷത്തെ MGNREGA-യ്ക്കുള്ള മൊത്തം ബജറ്റ് വിഹിതം കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) പുതുക്കിയ ബജറ്റിനേക്കാൾ 34% കുറവാണ്. അതേസമയം കൊവിഡ് പിടിച്ച് കുലുക്കിയ ഈ വർഷം (2021-22) ബജറ്റിൽ കേന്ദ്ര സർക്കാർ ആരോഗ്യ ബജറ്റ് 10% വെട്ടിക്കുറച്ച സാഹചര്യത്തിൽ എംജിഎൻആർഇജിയ്ക്കുള്ള വിഹിതം വെട്ടിക്കുറച്ചതിൽ വലിയ ആശ്ചര്യത്തിന്റെ ആവശ്യമില്ല. ഫെബ്രുവരി അവസാനത്തോടെ കൊവിഡ് പ്രതിസന്ധി അവസാനിച്ചെന്നും സാമ്പത്തിക പുനഃരുജ്ജീവനം ഉടൻ സാധ്യമാകുമെന്നായിരുന്നു സർക്കാർ കണക്ക് കൂട്ടൽ. എന്നാൽ പുനഃരുജ്ജീവനം ഉണ്ടായില്ലെന്ന് മാത്രമല്ല ഏപ്രിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയും പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ സപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ തൊഴിലുറപ്പിനായി മാറ്റി വെച്ച ബജറ്റ് വിഹിതത്തിന്റെ 90 ശതമാനവും ചെലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കണക്കുകൾ. അതേസമയം MGNREGA ജോലികൾക്കുള്ള ആവശ്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% കുറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. എന്നിരുന്നാലും, കോവിഡിന് മുമ്പുള്ള കാലഘട്ടത്തേക്കാൾ ഡിമാൻഡ് ഇപ്പോഴും കൂടുതലാണെന്നത് ശ്രദ്ധേയമാണ്.

വ്യക്തിയുടെ ജോലി ദിനങ്ങൾ സൃഷ്ടിച്ചു

ബജറ്റ് വിഹിതം അപര്യാപ്തമാകുന്നത് എല്ലാ വർഷവും നടക്കുന്ന കാര്യമാണെങ്കിലും ഓരോ വർഷത്തെയും ബജറ്റ് വിഹിതം മുൻവർഷത്തെ കുടിശ്ശികയുമായോ അടയ്ക്കാത്ത കുടിശ്ശികകളുമായോ നേരിടേണ്ടിവരും.ഉദാഹരണത്തിന്, നടപ്പുവർഷം, 73,000 കോടി രൂപയുടെ മൊത്തം വകയിരുത്തലിൽ, 17,000 കോടിയിലധികം രൂപ ഗ്രാമീണ ദരിദ്രർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം അവർ ചെയ്ത ജോലികൾക്കുള്ള വരുമാനം നൽകുന്നതിനായി മാത്രമാണ് ഉപയോഗിക്കുക. ഈ ആയിരക്കണക്കിന് കോടി രൂപ ഏറ്റവും ദരിദ്രരായ പ്രതിമാസം 10,000 രൂപ പോലും സമ്പാദിക്കുന്നില്ലാത്തവർക്കായിരിക്കും,രാജേന്ദ്രൻ നാരായണൻ (അസിം പ്രേംജി സർവ്വകലാശാലയിൽ അധ്യാപകൻ) നേതൃത്വം നൽകുന്ന ലിബ്‌ടെക്കിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

മുൻ വർഷത്തെ ബാധ്യതകൾ തീർക്കാൻ ചെലവഴിച്ച ബജറ്റിന്റെ ശതമാനം

പീപ്പിൾസ് ആക്ഷൻ ഫോൺ എംപ്ലോയ്മെന്റ് ഗാരണ്ടിയുടെ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ അവസാനം വരെ ശേഷിക്കുന്ന ഫണ്ടുകൾ ഉപയോഗിച്ച് ഒരു കുടുംബത്തിന് പരമാവധി 13 ദിവസത്തെ തൊഴിൽ നൽകാൻ സാധിക്കും .അതേസമയം പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ പല സംസ്ഥാനങ്ങളിലും ഫണ്ടുകൾ അവശേഷിക്കുന്നില്ലെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ ഈ വർഷം മാർച്ച് വരെ തൊഴിൽ നൽകുകയെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. സംസ്ഥാനങ്ങളല്ല ഈ ഫണ്ടുകൾ വകയിരുത്തേണ്ടത്. നിയമപ്രകാരം തൊഴിലാളികളുടെ എല്ലാ കൂലിയും കേന്ദ്രസർക്കാരാണ് നൽകേണ്ടത്. നേരത്തെ, വേതനം നൽകുന്നതിൽ കാലതാമസം വരുത്തിയതിന് കേന്ദ്രസർക്കാരിനെ സുപ്രീം കോടതി വിമർശിച്ച സംഭവം ഉണ്ടായിരുന്നു.

2.ഡിമാന്റ് ഇല്ലാതാക്കല്‍

ഫണ്ട് അപര്യാപ്തമായാൽ ജോലിയുടെ ഡിമാന്റ് കുത്തനെ കുറയും. പണമില്ലാതെ ഏറെ നാൾ സാധരണക്കാർക്ക് തൊഴിൽ ചെയ്യുകയെന്നത് പ്രായോഗികമായ കാര്യമല്ല. MGNREGA-യുടെ രണ്ട് പ്രധാന നിയമനിർമ്മാണ വ്യവസ്ഥകളുണ്ട്. ഒന്ന്, തൊഴിലാളികൾക്ക് 15 ദിവസത്തിനുള്ളിൽ ജോലി നൽകണം. രണ്ട്, ജോലി പൂർത്തിയാക്കി 15 ദിവസത്തിനകം തൊഴിലാളികൾക്ക് ശമ്പളം നൽകണം, ഇല്ലെങ്കിൽ കാലതാമസത്തിനുള്ള നഷ്ടപരിഹാരത്തിന് അവർക്ക് അർഹതയുണ്ട്. ഫണ്ടിന്റെ അപര്യാപ്തത തൊഴിൽ ചെയ്യാനുള്ള തൊഴിലാളികളുടെ താത്പര്യത്തെ നിരപത്സാഹപ്പെടുത്താൻ കാരണമാകും.

മറ്റൊരു വസ്തുത കൂടിയുണ്ട് എങ്ങനെയാണ് എംജിഎൻആർഇജി ബജറ്റുകൾ തിരുമാനിക്കുന്നുവെന്നത്. കുറഞ്ഞ ഫണ്ട് ആണ് വകയിരുത്തുന്നതെങ്കിൽ ജോലികൾക്കായുള്ള എല്ലാ ആവശ്യങ്ങളും രജിസ്റ്റർ ചെയ്യുന്നതിൽ ഉദ്യോഗസ്ഥരും വിമുഖത കാട്ടിയേക്കാം. സാധാരണയായി ഈ പ്രവണത രണ്ടാം പാദം (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ) മുതലാണ് ആരംഭിക്കുക. കാരണം, ഈ സമയമാകുമ്പോഴേക്കും ബജറ്റ് വിഹിതം ഏറെക്കുറെ കാലിയാകും. ഇതോടെ ബാക്കി വരുന്ന തുകകൊണ്ട് പദ്ധതി നടപ്പാക്കാൻ ഉദ്യോഗസ്ഥർ പാടുപെടും. അതുകൊണ്ട് തന്നെ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കണമെങ്കിൽ തുടക്കം മുതൽ തന്നെ മതിയായ ഫണ്ട് അനുവദിക്കണമെന്നാണ് വിദ്ഗദർ ചൂണ്ടിക്കാട്ടുന്നത്.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

3. ജാതി അടിസ്ഥാനത്തിൽ ഫണ്ട് വിതരണത്തിനുള്ള കാലതാമസം

2021 മാർച്ചിൽ, MGNREGA പേയ്‌മെന്റുകൾക്കായി ഒരു ബില്ലിനുപകരം ഫണ്ട് ട്രാൻസ്ഫർ ഓർഡറുകൾ അല്ലെങ്കിൽ FTOകൾ എന്ന് വിളിക്കുന്ന മൂന്ന് ബില്ലുകൾ അയയ്ക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഒരു സർക്കുലർ പുറത്തിറക്കി. ഇത്ര പേർ 100 ദിവസത്തെ ജോലി പൂർത്തിയാക്കി എന്ന് പറയുന്നതിന് പകരം എസ് സി, എസ് ടി , മറ്റ് വിഭാഗങ്ങൾ എന്നിങ്ങനെ മൂന്ന് തരത്തിൽ വ്യത്യസ്ത പട്ടിക നൽകാൻ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് അത്തരത്തിലൊരു പട്ടിക നൽകാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. എന്നാൽ ലിബ്ടെക് നടത്തിയ സാമ്പിൾ സർവ്വേയിൽ നി്നന് വ്യക്തമായ കാര്യം ജാതി അടിസ്ഥാനമാക്കിയുള്ള സർക്കുലറിന് ശേഷം, മറ്റ് വിഭാഗങ്ങളിൽ പെട്ട തൊഴിലാളികൾ കൂടുതൽ വേതനം ലഭിക്കുന്നതിൽ കൂടുതൽ താമസം നേരിടേണ്ടി വരുന്നുവെന്നതാണ്. ഏപ്രിലിനും സെപ്‌റ്റംബറിനുമിടയിൽ 10 സംസ്ഥാനങ്ങളിലായി 1.8 ദശലക്ഷത്തിലധികം എഫ്‌ടിഒകളുടെ സാമ്പിൾ പഠനമാണ് ലിബ്ടെക് നടത്തിയത്. MGNREGA തൊഴിലാളികൾ 87% വും മറ്റ് വിഭാഗത്തിൽ പെട്ടവരായതിനാൽ തന്നെ ഇത് നിർണായകമാണ്.

ജാതി അടിസ്ഥാനത്തിൽ വേതനം നൽകുന്നതിൽ യാതൊതു അർത്ഥവുമില്ലെന്ന് മസാച്യുസെറ്റ്‌സ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ജയതി ഘോഷ് പറയുന്നു. അത് പദ്ധതിയുടെ സാർവത്രിക സ്വഭാവത്തിന് എതിരാണ്. മാത്രമല്ല താഴെ തട്ടിൽ പദ്ധതിയിൽ ഉദ്യോഗസ്ഥരുടെ കൂടുതൽ ഇടപെടലുകൾ ആവശ്യമായി വരികയും അനാവശ്യ കാലതാമസം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ കാലതാമസങ്ങൾ തൊഴിൽ സ്ഥലങ്ങളിൽ ജാതി അടിസ്ഥാനത്തിലുള്ള പിരിമുറുക്കങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

സൗജന്യ ഭക്ഷ്യധാന്യം എന്നത് പ്രധാനമായിരുന്നെ‌ങ്കില്‍ക്കൂടിയും അത് ആവശ്യത്തിനത്രയും ലഭ്യമായിരുന്നില്ല. (ഒപ്പം ബഫർ സ്റ്റോക്ക് ആവശ്യകതയുടെ പല മടങ്ങ് ഭക്ഷ്യശേഖരം കൈവശം വച്ചിരിക്കുന്ന എഫ്സിഐയുടെ ശേഷിയും). എന്തുതന്നെയായാലും ഏകദേശം 100 ദശലക്ഷം അർഹരായ ആളുകൾ ആണ് ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ആഭ്യന്തര ഡിമാൻഡ് പുനരുജ്ജീവിപ്പിക്കുക എന്നതാണ് മാക്രോ ഇക്കണോമിക് ഉദ്ദേശമെങ്കിൽ, അവശ്യകതയുടെ അടുത്തുപോലും അതെത്തിയിട്ടില്ല. ജനങ്ങളുടെ കൈകളിലേക്ക് പണം എത്തിക്കുന്നതാണ് എന്‍ആര്‍ഇജിഎ പോലെയുള്ള പദ്ധതികൾ. ഇതിൽ നിന്ന് ലഭിക്കുന്ന വേതനങ്ങൾ അവരെല്ലാവരും വിവിധ രീതിയിലായി ചിലവഴിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. ജീവിതത്തിന്റെ പെട്ടന്നുള്ള പുരോഗതിക്കും ഗ്രാമീണ തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ക്കും പുറമേ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ വികാസം സൃഷ്ടിക്കുന്ന മികച്ച രീതിയിലുള്ല പോസിറ്റീവ് ഫലങ്ങളും ഇത് ഉണ്ടാക്കിയേക്കും,ജയശ്രീ ചൂണ്ടിക്കാട്ടുന്നു.

(ഇന്ത്യൻ എക്സ്പ്രസിൽ ഉദിത് മിശ്ര എഴുതിയ ലേഖനം)

Recommended Video

cmsvideo
    heavy rain alert in Kerala due to low pressure

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+