തമിഴ്‌നാട്ടില്‍ സീറ്റ് തര്‍ക്കം; മുഖ്യന്റെ സാന്നിധ്യത്തില്‍ പോര്‍വിളി, ചടങ്ങ് ബഹളത്തില്‍ മുങ്ങി
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ പൊള്ളാച്ചി ജയരാമനും നഗര വികസന മന്ത്രി ഉഡുമലൈ രാധാകൃഷ്ണനും തമ്മിലാണ് തര്‍ക്കം തുടങ്ങിയത്.
തിരുപ്പൂര്‍: അണ്ണാ ഡിഎംകെ സ്ഥാപക നേതാവ് എംജിആറിന്റെ നൂറാം ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ പാര്‍ട്ടി നേതാക്കള്‍ പരസ്യമായി പോരടിച്ചു. മുഖ്യമന്ത്രി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അടുത്ത സീറ്റില്‍ ആര് ഇരിക്കും എന്നതായിരുന്നു തര്‍ക്ക വിഷയം.

തര്‍ക്കം മൂത്തതോടെ അണികളും ചേരി തിരിഞ്ഞു. ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടിയിലും സര്‍ക്കാരിലും ഏകോപനമില്ലെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. എല്ലാ മന്ത്രിമാരും പ്രമുഖ പ്രതിപക്ഷ നേതാക്കളും ചടങ്ങിലുണ്ടായിരുന്നു.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ പൊള്ളാച്ചി ജയരാമനും നഗര വികസന മന്ത്രി ഉഡുമലൈ രാധാകൃഷ്ണനും തമ്മിലാണ് തര്‍ക്കം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ അടുത്ത് താന്‍ ഇരിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറയുകയായിരുന്നു. ഈ സമയം മന്ത്രി ഇരിക്കാന്‍ തയ്യാറെടുത്തിരുന്നു.
തുടര്‍ന്നാണ് തര്‍ക്കമായത്. ഇരുവരും ഉറക്കെ ബഹളം വച്ചു. അണികളും ഇടപെടാന്‍ തുടങ്ങിയതോടെ സ്പീക്കര്‍ ധനപാല്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പിന്നിലെ നിരയിലേക്ക് മാറി ഇരുന്നു. എങ്കിലും ഇരുവരും തര്‍ക്കിക്കുന്നുണ്ടായിരുന്നു. ചടങ്ങ് തീരും മുമ്പേ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥലം വിട്ടു.












Click it and Unblock the Notifications