കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രതിഷേധത്തെ കുറിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരിലെ പ്രതിഷേധത്തെക്കുറിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പതിനായിരങ്ങള്‍ പങ്കെടുത്ത ശ്രീനഗറിലെ പ്രതിഷേധ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ശ്രീനഗറില്‍ പതിനായിരത്തോളം പേര്‍ പ്രതിഷേധം സംഘടിപ്പിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് പൂര്‍ണ്ണമായും കെട്ടിച്ചമച്ചതും തെറ്റായതുമാണ്. ശ്രീനഗറില്‍ / ബാരാമുള്ളയില്‍ ഏതാനും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. അവയില്‍ തന്നെ ഇരുപതിലധികം ആളുകള്‍ പങ്കെടുത്തിട്ടില്ലെന്നും വക്താവ് പറഞ്ഞു.

കശ്മീരില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍; കണ്ണീര്‍വാതകവും പെല്ലറ്റും പ്രയോഗിച്ച് പൊലീസ്!!കശ്മീരില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍; കണ്ണീര്‍വാതകവും പെല്ലറ്റും പ്രയോഗിച്ച് പൊലീസ്!!

വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം ശ്രീനഗറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരം പേരെങ്കിലും പങ്കെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും രണ്ട് ദൃക്‌സാക്ഷികളെയും പ്രതികരണത്തിന്റെ പിന്‍ബലത്തിലായിരുന്നു ഈ റിപ്പോര്‍ട്ട്. ശ്രീനഗറിലെ സൗര പ്രദേശത്ത് ഒരു വലിയ സംഘം ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് പേരിലധികം കൂട്ടുകൂടുന്നത് നിരോധിച്ച 144 ലംഘിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

pti8-5-2019-000263b-

പ്രതിഷേധക്കാരെ ഐവ ബ്രിഡ്ജില്‍ പോലീസ് തടഞ്ഞതായും അവര്‍ക്കെതിരെ കണ്ണീര്‍ വാതകവും പെല്ലറ്റുകളും പ്രയോഗിച്ചതായും ദൃക്‌സാക്ഷി റിപ്പോര്‍ട്ടുകളുണ്ട്. ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേക്ക് ചാടിയതായി പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിയുന്നവര്‍ പ്രതികരിച്ചു. സൗരയില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തുവെന്നും കശ്മീരില്‍ ഇതുവരെയുണ്ടായ പ്രതിഷേധങ്ങളില്‍ വെച്ച് ഏറ്റവും വലുതായിരുന്നു ഇതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.


പ്രാദേശിക പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താനും തിങ്കളാഴ്ചത്തെ ഈദ് ആഘോഷങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ജമ്മു കശ്മീരിലെ ഭരണകൂടം വെള്ളിയാഴ്ച ഇളവ് നല്‍കിയിരുന്നു. ജമ്മു മേഖലയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവുകള്‍ പിന്‍വലിക്കുകയും ശനിയാഴ്ച മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് ഒരു ദിവസം മുമ്പ് ആഗസ്റ്റ് 4 മുതല്‍ ജമ്മുകശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്.

English summary
MHA denies Reutors report on Jammu Kashmir over protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X