കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കുകൂട്ടലുകള്‍ തെറ്റി: ശ്രദ്ധ കേന്ദ്രീകരിച്ചത് ബദാമിയില്‍ മാത്രം, എസ്ആര്‍ പാട്ടീല്‍ രാജിക്ക്!!

Google Oneindia Malayalam News

ബെംഗളൂരു: തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ രാജി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റുമായ എസ്ആര്‍ പാട്ടീലാണ് രാജിവെച്ചിട്ടുള്ളത്. കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തൃപ്തികരമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കാണിച്ചാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മെയ് 25ന് തന്നെ രാജിക്കത്ത് അയച്ചിട്ടുണ്ടെങ്കിലും രാഹുല്‍ ഗാന്ധി വിദേശത്തായതിനാല്‍ കത്തിന് മറുപടി ലഭിച്ചിട്ടില്ല.

കര്‍ണാടകത്തില്‍ 222 നിയമസഭാ സീറ്റുകളില്‍ 78 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതായതോടെ മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വരികയായിയുന്നു. തുടര്‍ന്ന് ബിജെപി- ജെഡ‍ിയു സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തിലെത്തിയത്. ഇരു പാര്‍ട്ടികള്‍ക്കിടയിലും മന്ത്രി നിര്‍ണയം സംബന്ധിച്ച് നിലനിന്ന തര്‍ക്കങ്ങള്‍ അവസാനിച്ചതോടെ ഉടന്‍ തന്നെ മന്ത്രിസഭാ വികസനവും നടക്കും.

 രാജിയില്‍ ഉറച്ച്

രാജിയില്‍ ഉറച്ച്


തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നോര്‍ത്ത് കര്‍ണാടകത്തിലെ മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കുന്നതിനായി തന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുള്ളത്. ഞായറാഴ്ച ഹുബ്ബളി വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. എന്നാല്‍ തനിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പുനല്‍കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും പാട്ടീല്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായി!

ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായി!

എന്നാല്‍ പാട്ടീലിന്റെ രാജി സന്നദ്ധതക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പാട്ടീലിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിച്ച മോശം പ്രതികരണമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയില്ലെന്നും, സഖ്യം സംബന്ധിച്ച് നടന്ന ഒരു ചര്‍ച്ചകളില്‍ പോലും അദ്ദേഹം പങ്കാളിയായിട്ടില്ലെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുള്ള വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ ലിംഗായത്ത് ക്വോട്ടയില്‍ ഉപമുഖ്യമന്ത്രിയാവാനുള്ള നീക്കങ്ങളും പരിഗണിക്കപ്പെട്ടില്ലെന്നും ഇതിന് ശേഷമാണ് പാട്ടീല്‍ രാജിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടിയില്‍ അസ്വാരസ്യം!

പാര്‍ട്ടിയില്‍ അസ്വാരസ്യം!

കര്‍ണാടകത്തിലെ ബാഗല്‍കോട്ട്, ഗദാഗ്, വിജയപുര എന്നിവിടങ്ങളിലെ നേതാക്കള്‍ക്ക് പാട്ടീലൂമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പാട്ടീല്‍ പ്രചാരണം നടത്തിയില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. സിദ്ധരാമയ്യ സ്ഥാനാര്‍ത്ഥിയായ ബദാമി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന് കാരണം പാട്ടീല്‍ ആണെന്ന് ആരോപിച്ച മുന്‍ ഹുനഗുണ്ട് എംഎല്‍എ വിജയാനന്ദ് കഷപ്പണവര്‍ പാട്ടീലിന് പാര്‍ട്ടി പദവികള്‍ ഒന്നും തന്നെ നല്‍കരുതെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

 കണക്കുകൂട്ടലുകള്‍ തെറ്റി

കണക്കുകൂട്ടലുകള്‍ തെറ്റി


സിദ്ധരാമയ്യയോട് ബദാമിയില്‍ നിന്ന് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് ഞാനാണ്. നോര്‍ത്ത് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ബദാമിയിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പാട്ടീല്‍ പറയുന്നു. മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിന് വേണ്ടി സമയം മാറ്റിവെക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

English summary
Shivanagowda Rudragowda Patil (S R Patil) on Sunday resigned as KPCC working president of North Karnataka. He sent his resignation letter to Congress president Rahul Gandhi. It is learnt that Patil resigned over Congress' poor performance in North Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X