• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചരിത്രം സൃഷ്ടിച്ച ആ കുതിപ്പ് ഇനിയില്ല'... അഭിനന്ദൻ വർധമാന്റെ മിഗ്-21 സ്ക്വാഡ്രൺ പ്രവർത്തനം നിർത്തി

Google Oneindia Malayalam News

2019-ൽ പാകിസ്താനെതിരെയുള്ള ആക്രമണത്തിൽ ചരിത്രപരമായ നേട്ടം കൈവരിച്ച മിഗ്-21 സ്ക്വാഡ്രൺ പ്രവർത്തനം അവസാനിപ്പിച്ചു. 38 വർഷം നീണ്ട സേവനമാണ് സ്ക്വാഡ്രൺ അവസാനിപ്പിക്കുന്നത്. മിഗ്-21 വിമാനങ്ങൾ കാലഹരണപ്പെട്ടത് കണക്കിലെടുത്താണ് സ്ക്വാഡ്രണുകൾ പ്രവർത്തനം നിർത്തുന്നത്.

രണ്ടോ മൂന്നോ യുദ്ധവിമാനങ്ങളും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള വിദഗ്ധരും ഉൾപ്പെടുന്ന വ്യോമസേനാ ടീമാണ് ഒരു സ്ക്വാഡ്രൺ. മിഗ് 21 യുദ്ധവിമാനങ്ങളുടെ നാല് സ്ക്വാഡ്രണുകളാണ് നിലവിൽ വ്യോമസേനക്കുള്ളത്. നാലു സ്ക്വാഡ്രണുകളിൽ ഒന്നായ 'സ്വോഡ് ആംസ്'.ആണ് പ്രവർത്തനം അവസാനിപ്പിച്ചത്. ബാക്കിയുള്ളവ ഘട്ടംഘട്ടമായി അവസാനിപ്പിക്കും.

1

2019 ഫെബ്രുവരിയിൽ വ്യോമസേന ബാലാകോട്ടിൽ നടത്തിയ മിന്നലാക്രമണത്തിന് പാക് വിമാനത്തെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തുരത്തിയത് മിഗ്-21 ബൈസൺ ജെറ്റിലായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് രണ്ടാഴ്ചക്ക് ശേഷം 2019 ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജയ്‌ശെ മുഹമ്മദ് തീവ്രവാദ പരിശീലന ക്യാമ്പിൽ വ്യോമസേന യുദ്ധവിമാനങ്ങൾ മിന്നലാക്രമണം നടത്തി. ഫെബ്രുവരി 27ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ തിരിച്ചടിച്ചു.

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് മൂന്ന് തവണ; ആരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ?

2

ആക്രമിക്കാനെത്തിയ പാകിസ്താന്റെ എഫ്-16 വിമാനത്തെ അന്ന് സ്ക്വാഡ്രണിന്റെ അംഗമായിരുന്ന അഭിനന്ദൻ വർധമാൻ പിന്തുടർന്ന് വെടിവെച്ചിട്ടു.
മിഗ്-21 ബൈസൺ ജെറ്റിലാണ് അദ്ദേഹം പാക് വിമാനത്തെ പിന്തുടർന്നത്. തുടർന്ന് പാക് ഭൂപ്രദേശത്ത് പാരച്യൂട്ട് വഴി ഇറങ്ങിയ അദ്ദേഹത്തെ നയതന്ത്ര ഇടപെടൽ വഴിയാണ് ഇന്ത്യക്ക് കൈമാറിയത്. 2019 ലെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യം അദേഹത്തെ വീർ ചക്ര നൽകി ആദരിച്ചു.ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റനാണ്

3

നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് വ്യോമസേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങൾക്ക് പഴക്കമേറുകയും നിരവധി അപകടങ്ങൾ ഉണ്ടാവുകയും ആളപായം ഉൾപ്പെടെ സംഭവിക്കുകയും ചെയ്തതോടെയാണ് ശ്രീനഗർ ആസ്ഥാനമായ സ്ക്വാഡ്രണുകൾ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് വ്യോമസേന എത്തിയത്. ഈ വിമാനങ്ങളിൽ പലതും അപകടങ്ങളിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 1999ലെ കാർഗിൽ സംഘർഷസമയത്തെ ഓപറേഷൻ സഫേദ് സാഗറിലും സോർഡ് ആംസ് പ​ങ്കെടുത്തിട്ടുണ്ട്.

മെട്രോ എങ്ങനെ ഉണ്ടാക്കി എന്നറിയാമോ? എങ്കില്‍ നിങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കില്ല; വിദ്യാര്‍ത്ഥികളോട് മോദിമെട്രോ എങ്ങനെ ഉണ്ടാക്കി എന്നറിയാമോ? എങ്കില്‍ നിങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കില്ല; വിദ്യാര്‍ത്ഥികളോട് മോദി

4

വായുസേന മെഡലും സമഗ്ര സംഭാവനക്ക് മൂന്ന് മെൻഷൻ-ഇൻ-ഡിസ്പാച്ചുകളും സോർഡ് ആംസിന് ലഭിച്ചു. ഓപറേഷൻ പരാക്രം സമയത്ത്, സ്ക്വാഡ്രനെ കാശ്മീർ താഴ്വരയിലെ എയർ ഡിഫൻസ് ആയി നിയോഗിച്ചിരുന്നു.വർഷങ്ങൾക്ക് ശേഷം സ്ക്വാഡ്രൺ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ സങ്കടവും സന്തോഷവും നിറഞ്ഞ വികാരമാണെന്ന് കാർഗിൽ യുദ്ധസമയത്തെ സ്ക്വാഡ്രൺ കമാൻഡറായിരുന്ന എയർ വൈസ് മാർഷൽ നളിൻ ടണ്ടൻ പറഞ്ഞു. സ്ക്വാഡ്രൺ നഷ്ടപെടുന്നതിൽ സങ്കടവും എന്നാൽ പുതിയ തലമുറ യുദ്ധവിമാനങ്ങൾ കടന്നുവരുമെന്നുള്ളത് സന്തോഷമുണ്ടാക്കുന്നതായും അദേഹം പറഞ്ഞു.

5

1985 ഫെബ്രുവരി 1-ന് ചണ്ഡീഗഢിൽ വിങ് കമാൻഡർ വി.കെ. ചൗളയുടെ നേതൃത്വത്തിൽ ഉയർന്ന് വന്ന 51 സ്ക്വാഡ്രൺ ഒരു വർഷത്തിന് ശേഷം മിഗ് 21 ബൈസൺസ് ആയി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നിരവധി സുരക്ഷ ദൌത്യങ്ങളിലും അഭ്യാസ പ്രകടനങ്ങളിലും പങ്കെടുത്തു. 2022 ജൂൺ 30നാണ് സ്ക്വാഡ്രൺ പ്രവർത്തനം അവസാനിപ്പിച്ചത്.മറ്റു മൂന്നെണ്ണം 2025-ഓടെ ഘട്ടംഘട്ടമായി വിരമിക്കും.

വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്... ജി 23 ഖാര്‍ഗെയ്‌ക്കൊപ്പം; തരൂരിന്റേത് ഒറ്റയാള്‍ പോരാട്ടം?വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്... ജി 23 ഖാര്‍ഗെയ്‌ക്കൊപ്പം; തരൂരിന്റേത് ഒറ്റയാള്‍ പോരാട്ടം?

English summary
MiG-21 Srinagar-based No 51 Squadron of the Indian Air Force retiring after a remarkable journey of 38 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X