ഇന്ത്യയോട് പ്രതികാരം തീര്‍ക്കും, 14 ദിവസങ്ങള്‍ക്ക് മുമ്പേ പ്രതീക്ഷിക്കാം.. സൈന്യത്തിന് മുന്നറിയിപ്പ്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഇന്റിലജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. 2016 ജൂലൈ എട്ടിനാണ് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ചരമവാര്‍ഷികത്തിന്റെ 14 ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്റിലജന്‍സ് ബ്യൂറോ.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ അതിര്‍ത്തിയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ബുര്‍ഷാന്‍ വാനിയുടെ ആദ്യ ചരമവാര്‍ഷികത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും ഇന്റിലജന്‍സ് ബ്യൂറോ അറിയിച്ചു.

burhanwani

ഹിസ്ബുള്‍ മുജാഹിദിന്‍ കൊല്ലപ്പെട്ടതില്‍ പ്രതീക്ഷിച്ച് ഒരുമാസത്തോളം താഴ് വരയില്‍ വ്യാപക സംഘര്‍ഷം ഉണ്ടായിരുന്നു. കീഴടങ്ങാന്‍ അവസരം നല്‍കാതെയാണ് ബുര്‍ഹാന്‍ വാനിയെ വധിച്ചതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

തീവ്രവാദികള്‍ക്കെതിരായി സൈന്യം നടത്തിയ തിരച്ചിലിലാണ് ഹിസ്ബുള്‍ മുജാഹീദിന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 30ന് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ മുജാഹിദീന്‍ തലവനുമായ സ്ബസര്‍ ഭട്ടിനെ അടക്കം എട്ട് പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ രാംപൂര്‍, ത്രാല്‍ എന്നിവടങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്.

ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ ബര്‍ഹാന്‍ വാനി 2016ല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അഹമ്മദ് ഭട്ട് ഹിസ്ബുള്‍ മുജാഹിദീന്റെ തലവനാകുന്നത്.

English summary
Militants plan attacks in Srinagar ahead of Wani death anniversary.
Please Wait while comments are loading...