ഹിന്ദി സംസാരിച്ച 5യുവാക്കളെ വെടിവച്ച് കൊന്നു

ജനവരി 17 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. പപ്പു കുമാര്‍ സിംഗ (25)്, ഷംഷേര്‍ മാന്ത്രി (20), അഹോത് ബിഹാരി (20), രാജ് ബിഹാരി (19) എന്നിവരാണ് കൊല്ലപ്പെട്ടത്.
പശ്ചചിമബംഗാളിലെ സിലിഗുരിയില്‍ നിന്നും മേഘാലയയിലെ ഷില്ലോംഗിലേയ്ക്ക് പോവുകയായിരുന്ന ബസ് രംഫാല്‍ ബീലിന് സമീപം തടഞ്ഞ് നിര്‍ത്തിയായിരുന്നു ആക്രമണം. എട്ട് യുവാക്കളെയും ബസില്‍ നിന്ന് പുറത്തിറക്കിയ ശേഷം നിരത്തി നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു.
യുവാക്കളെ വെടിവച്ച ശേഷം ബസിനോട് യാത്ര തുടരാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടു. ഇതിന് മുന്‍പ് എന്‍ഡിഎഫ്ബി ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ബോനെയ്ഗാവിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications