കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യും; സഹായിയെ അറസ്റ്റ് ചെയ്ത പിന്നാലെ

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സ് അയച്ചു. ഖനന അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് സമന്‍സ്. വ്യാഴാഴ്ച റാഞ്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഹേമന്ദ് സോറന്റെ സഹായി പങ്കജ് മിശ്ര, മറ്റു രണ്ടു ഉദ്യോഗസ്ഥര്‍ എന്നിവരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയ പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ്. മിശ്രയുടെ ബാങ്ക് അക്കൗണ്ടുകളില്‍ 11.88 കോടി രൂപ കണ്ടെത്തി. കൂടാതെ കണക്കില്‍പ്പെടാത്ത 5.34 കോടി രൂപ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടൈടുക്കുകയും ചെയ്തു.

h

പങ്കജ് മിശ്രയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചിരുന്നു. ഹേമന്ദ് സോറന്റെ ബാങ്ക് പാസ് ബുക്കും ചില ചെക്കുകളുമാണ് കണ്ടെത്തിത്. എല്ലാ ചെക്കുകളിലും മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു. കേസിലെ പ്രതിയുടെ വീട്ടില്‍ ഈ രേഖകള്‍ എത്തിയത് എങ്ങനെ എന്നാണ് ഇഡി പരിശോധിച്ചത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോകുന്നത്.

ഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴഇന്റര്‍നെറ്റ് ഫോണ്‍ വിളി; പ്രവാസികള്‍ ശ്രദ്ധിക്കുക, ഈ ആപ്പുകള്‍ ഓകെ, അല്ലെങ്കില്‍ 4.5 കോടി പിഴ

മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമാണ് ബര്‍ഹയ്ത്. ഇവിടെയുള്ള അനധികൃത ഖനികള്‍ നിയന്ത്രിക്കുന്നത് പങ്കജ് മിശ്രയാണ് എന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു. പങ്കജ് മിശ്രക്കൊപ്പം അറസ്റ്റിലായ ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഖനികള്‍ അനുവദിച്ചതില്‍ ക്രമവിരുദ്ധമായ നടപടികളുണ്ടായി എന്നാണ് ഇഡിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദിനെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.

ഖനികള്‍ ചട്ട വിരുദ്ധമായി പാട്ടത്തിന് നല്‍കി എന്ന ആരോപണം നിലവില്‍ മുഖ്യമന്ത്രി നേരിടുന്നുണ്ട്. ബിജെപിയുടെ പരാതിയില്‍ മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയെന്ന വാര്‍ത്തകളും വന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. അതിന് പുറമെയാണ് മറ്റൊരു കേസില്‍ ഇഡിയെ ചോദ്യം ചെയ്യാന്‍ പോകുന്നത്. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യമാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ബിജെപിയാണ് പ്രതിപക്ഷത്ത്.

English summary
Mining Case: Enforcement Directorate Summons To Jharkhand Chief Minister Hemant Soren
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X