കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിതേന്ദ്ര തോമര്‍ മാത്രമല്ല വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മന്ത്രിയായത്

  • By Mithra Nair
Google Oneindia Malayalam News

മുംബൈ : ദില്ലി നിയമ മന്ത്രി ജിതേന്ദ്ര തോമര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു മന്ത്രികൂടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍.

മഹാരാഷ്ട്രയിലെ ഫട്‌നായിക് മന്ത്രിസഭയിലെ മന്ത്രിയയായ ബാബന്‍ റാവു ലോണിക്കറാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്.ജലവിതരണ ശുചീകരണ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിയയാണ് ബാബന്‍ റാവു ലോണിക്കര്‍.

babanraolonikar.j

മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകുളില്‍ മത്സരിച്ച് ജയിച്ച ലോണിക്കര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്നെ വിദ്യാഭ്യാസ യോഗ്യത വിവിധ തരത്തിലാണ് നല്‍കിയിരിക്കുന്നത്. 2004, 2009 കാലയളവില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ലോണിക്കര്‍ വ്യക്തമാക്കിയിട്ടുള്ളത് താന്‍ ബിഎ ബിരുദധാരിയാണെന്നാണ്

2014ല്‍ നടന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ അഞ്ചാം ക്ലാസ് വരെ മാത്രമാണ് ലോണിയര്‍ പഠിച്ചിട്ടുള്ളതെന്നാണ്. ലോണിക്കര്‍ മഹാരാഷ്ട്രയിലെ തോമറാണെന്നും ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

English summary
Maharashtra water supply and sanitation minister Babanrao Lonikar may be under the scanner over his educational qualification, in what is turning out to be a disturbing trend in political circles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X