Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് തിരുത്തില്ല, ശാസ്ത്രം അറിയാം, ഡാര്‍വിന്റെ സിദ്ധാന്തം തെറ്റ് തന്നെയെന്ന് കേന്ദ്രമന്ത്രി

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ശാസ്ത്രലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു

ദില്ലി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന തന്റെ പ്രസ്താവന പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങ്. മന്ത്രിക്കെതിരേ ശാസ്ത്ര മേഖലയിലുള്ളവര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഡാര്‍വിനിസത്തെ ലോകം മുഴുവന്‍ ചോദ്യം ചെയ്യുന്നുണ്ട്. അത് വെറും മിത്താണെന്ന് സത്യപാല്‍ പറഞ്ഞു. ഞാന്‍ ശാസ്ത്ര മേഖലയില്‍ നിന്നുള്ള വ്യക്തിയാണ്. രസതന്ത്രത്തിലാണ് താന്‍ പിഎച്ച്ഡി ചെയ്തിരിക്കുന്നത്. അതിനാല്‍ ഇക്കാര്യങ്ങളെ കുറിച്ച് നല്ല ധാരണയുണ്ടെന്നും മന്ത്രി പറഞ്ഞു.

1

നേരത്തെ കുരങ്ങന്‍ മനുഷ്യനാവുന്ന പരിണാമ ഘട്ടം ഒരാളുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ ഇങ്ങനെയാണ്. അതിനാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പാഠ്യപദ്ധതിയിലും ഇതുപ്രകാരമുള്ള മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പൂര്‍വികരില്‍ ഇക്കാര്യം ഒരിക്കല്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ട് വിശ്വസനീയമായി തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

2

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ശാസ്ത്രലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. 388 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് അദ്ദേഹത്തിനയച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ശാസ്ത്ര ലോകത്തിനും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും നാണക്കേടുണ്ടാക്കിയെന്ന് ഇവര്‍ കത്തില്‍ പറയുന്നു. ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കും നേരേയുള്ള പരിഹാസമാണ് സത്യപാല്‍ സിങ്ങിന്റേതെന്ന് ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷാ ആരോപിച്ചു. മുതിര്‍ന്ന ശാസ്ത്രജ്ഞനായ രാഘവേന്ദ്ര ഗഡാഖറും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+