2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് മന്ത്രി; 200 രൂപ നോട്ടുകള്‍ ഉടന്‍ വിനിമയത്തിനെത്തും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: 2,000 രൂപ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍. 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്.

അതേസമയം, പുതിയ 200 രൂപ നോട്ടുകള്‍ അധികം താമസിക്കാതെ വിനിമയത്തിനായെത്തുമെന്നും മന്ത്രി അറിയിച്ചു. മൈസൂരുവിലെ ആര്‍ബിഐ പ്രസില്‍ 200 രൂപ നോട്ടുകള്‍ അച്ചടി തുടങ്ങിയെന്ന കാര്യം കേന്ദ്രമന്ത്രി സന്തോഷ് സ്ഥിരീകരിച്ചു. അടുത്ത മാസത്തോടെ ഇവ വിതരണത്തിനെത്തുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്.

selfie

പുതിയ 200 രൂപ നോട്ടുകള്‍ വരുന്നതോടെ 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, 2,000 രൂപ നോട്ടുകള്‍ അച്ചടി നിര്‍ത്തുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

പുതിയ 200 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നതോടെ ചില്ലറ ക്ഷാമം പരിഹരിക്കപ്പെടുകയും 2,000 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ വിനിമയത്തിനെത്തുകയും ചെയ്തതുമെന്നാണ് പ്രതീക്ഷ. 2016 നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയത്. പകരം അച്ചടിച്ച പുതിയ 2,000, 500 രൂപ നോട്ടുകള്‍ മുഴുവനും വിതരണം ചെയ്തിട്ടുമില്ലായിരുന്നു.


English summary
minister says No news on scrapping Rs 2000 note, but Rs 200 notes will be out soon
Please Wait while comments are loading...