മോദി സര്‍ക്കാര്‍; വൈകിയെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി തിരിച്ചയച്ചു!
ദില്ലി: ഭരണം മാറിയതറിയാതെ ഇപ്പോഴും പതിവ് രീതിയില്‍ ഓഫീസില്‍ ലേറ്റായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് വൈകിയെത്തിയ ഉദ്യോഗസ്ഥരെ കയ്യോടെ പിടിച്ചത്. വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ പെട്ടുപോയത്.
രാവിലെ 9.15 നാണ് മന്ത്രി ഓഫീസിലെത്തിയത്. ഒഴിഞ്ഞുകിടന്ന ഓഫീസ് കാബിനുകളും കസേകരളുമാണ് മന്ത്രിയെ സ്വാഗതം ചെയ്യാനുണ്ടായിരുന്നത്. വൈകിയെത്തിയവര്‍ തന്നെ കാണണമെന്ന് നിര്‍ദേശം നല്‍കിയാണ് മന്ത്രി മടങ്ങിയത്. വൈകിയെത്തിയ എല്ലാവരോടും അവധി അപേക്ഷ എഴുതി നല്‍കി തിരിച്ചുപോകാനും മന്ത്രി ആവശ്യപ്പെട്ടു.

പെട്ടത് നാല്‍പത് പേര്‍
നാല്‍പതോളം ഉദ്യോഗസ്ഥരാണ് മന്ത്രിയുടെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത്. ഇവരോട് ലീവെടുത്ത് പോകാന്‍ ആവശ്യപ്പെട്ട് മന്ത്രി തിരിച്ചയക്കുകയായിരുന്നു.

9 മണി പക്കാ
ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടായിരിക്കണം എന്നത് പ്രധാനമന്ത്രിയുടെ ഉത്തരവാണ്. എല്ലാ മന്ത്രാലയങ്ങളം ഇത് പാലിച്ചേ പറ്റൂ. ഉച്ചയ്ക്ക് അര മണിക്കൂര്‍ ലഞ്ച് ബ്രേക്ക്.

താക്കീത്
വൈകിയെത്തിയ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ടാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരു ദിവസത്ത കാഷ്വല്‍ ലീവെടുത്ത് പോകാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. മന്ത്രിക്ക് പിന്നാലെ മന്ത്രാലയം സെക്രട്ടറി ബിമല്‍ ജുള്‍കയും ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിശദീകരിച്ചു.

ഇനിയില്ല
ഓഫീസില്‍ വൈകി വരുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം സര്‍ക്കുലറിലൂടെ താക്കീത് നല്കിയിട്ടുണ്ട്.

ഇതാദ്യമല്ല
നേരത്തെ നഗര വികസനമന്ത്രി വെങ്കയ്യ നായിഡുവും ഇതുപോലെ മിന്നല്‍ പരിശോധന നടത്തി ഓഫീസ് ജീവനക്കാരെ ഞെട്ടിച്ചിട്ടുണ്ട്. ജൂണ്‍ 13 നായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം.












Click it and Unblock the Notifications