കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിലും ബിജെപി തുടങ്ങി; മാര്‍ക്കറ്റില്‍ ബീഫ് പ്രദര്‍ശിപ്പിച്ച മൂന്ന് മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ ബീഫിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റില്‍ ബീഫ് പ്രദര്‍ശിപ്പിച്ചെന്ന പേരിലാണ് മുന്ന് മുസ്ലീങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്.

ധബ്രിയില്‍ നിന്നുള്ള ഷാ സമന്‍ ഹഖ്, കൊക്രാജാറിലുള്ള അഷുര്‍ റഹ്മാന്‍ എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ഹോമിലും അയച്ചു. അസമില്‍ ഗോവധം നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

beefban

ഇന്‍ഡുസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. ജോര്‍ഹത്തിലെ മാര്‍ക്കിറ്റില്‍ കഴിഞ്ഞദിവസം ഇവര്‍ ബീഫ് പ്രദര്‍ശനത്തിന് വെച്ചതായാണ് ആരോപണം. തങ്ങള്‍ക്ക് ബീഫ് ലഭിച്ചെന്ന് ചിലരോട് ഇവര്‍ പറയുകയും ചെയ്തു. ഇതോടെ മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഉത്തര്‍ പ്രദേശിലും മറ്റും അറവുശാലകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തുകൊണ്ടിരിക്കെയാണ് സമാനരീതിയില്‍ അസമിലും ബിജെപി സര്‍ക്കാര്‍ ഇടപെടുന്നത്. ബീഫിന്റെ ഉപയോഗം സംസ്ഥാനത്ത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി.

English summary
Minor among 3 Muslims arrested in BJP-ruled Assam for displaying beef in market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X