കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 'അമ്മ'യ്ക്ക് മുന്നില്‍ കാന്‍സര്‍ തോറ്റു

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: കാന്‍സര്‍ റൂമിലെ മരണക്കിടക്കയില്‍ നിന്ന് സ്വപ്‌നങ്ങളുമായി ലേബര്‍ മുറിയിലേക്ക് കടന്ന് ചെന്ന ഒരു യുവതി. ജീവിതത്തില്‍ ഒരാഗ്രഹം മാത്രം തന്റെ കുഞ്ഞിന് ജന്മം നല്‍കുക. എന്റെ ജന്മം ഇവിടെ അവസാനിയ്ക്കുന്നു പകരം നിനക്കു ഞാന്‍ ജനമം തരുന്നു.അഹമ്മദാബാദ് സ്വദേശിയായ റിതു പരീഖ് എന്ന യുവതിയുടെ ജീവിതമാണ് മറ്റുള്ളവര്‍ക്ക് കൗതുകമാകുന്നത്. ഗര്‍ഭിണിയായിരിയ്ക്കുമ്പോഴാണ് റിതു ബ്‌ളഡ് കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിയുന്നത്. എണ്ണപ്പെട്ട നാളുകള്‍ക്കിടയിലും പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ മുഖമായിരുന്നു ഈ യുവതിയുടെ മനസില്‍. അവരെ മരണത്തില്‍ നിന്ന് രക്ഷിച്ചതും ആ കുഞ്ഞ് തന്നെയായിരുന്നു.

ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ നടത്തിയ രക്ത പരിശോധനയിലാണ് റിതുവിന് അക്യൂഡ് മൈലോയിഡ് ലുക്കീമിയ ആണെന്ന് കണ്ടെത്തിയത്. ഗര്‍ഭിണിയായി ഏറെ മാസങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു രോഗം കണ്ടെത്തുന്നത്. തുടര്‍ന്ന് കീമോ തെറാപ്പിയും വേദന സംഹാരികളും കൂട്ടിനെത്തിയ രാവുകളും പകലുകളും. തന്റെ കുഞ്ഞിന് ജന്മം നല്‍കണമെന്ന് തന്നെയായിരുന്നു റിതുവിന്റെ ആഗ്രഹം.

Baby, Mother

കീമോ ചെയ്യുന്നതിനാല്‍ തന്നെ ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങനെ സംഭവിയ്ക്കുകയാണെങ്കില്‍ അമ്മയുടെ ജീവനും അപകടത്തിലാകും.

ഒന്നുകില്‍ അമ്മയും കുഞ്ഞും മരിയ്ക്കും., ഇല്ലെങ്കില്‍ അമ്മ ഇങ്ങനെയുള്ള പ്രവചനങ്ങളാണ് ഡോക്ടര്‍മാര്‍ നടത്തിയത്. ഇതിനിടയിലെല്ലാം കാന്‍സര്‍ ചികിത്സ മുടക്കിയില്ല. റിതുവിന് ധൈര്യം പകര്‍ന്ന് എപ്പോഴും ഒപ്പമുണ്ടായിരുന്നത് അമ്മായി അമ്മയായിരുന്നു. അവര്‍ തനിയ്ക്ക് സ്വന്തം അമ്മ തന്നെയായിരുന്നെന്ന് റിതു.

ഒടുവില്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി റിതു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മാര്‍ച്ച് 22 നാണ് റിതുവിന് പെണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു. ഏറ്റവും അപടകരമായ അവസ്ഥയിലായിരുന്നു സ്ത്രീയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ ഹീമോ ഗ്‌ളോബിന്റെ അളവ് 11 ല്‍ അധികം വേണ്ട സമത്ത് വെറും 5 മാത്രമാണ് ഉണ്ടായിരുന്നത്.

ശ്വേത രക്താണുക്കള്‍ റോക്കറ്റ് വേഗത്തില്‍ പെരുകി, പ്‌ളേറ്റലറ്റുകളാകട്ടെ 10,000 മാത്രം. ഈ അവസ്ഥ കാന്‍സര്‍ രോഗിയെ സംബന്ധിച്ചിടത്തോളം ഏറെ അപകടരമാണ്. അപ്പോള്‍ ഗര്‍ഭിണി കൂടി ആയാലോ.കുഞ്ഞിന്റെ മുഖം കണ്ടിട്ട് മരണത്തിന് കീഴടങ്ങണമെന്ന് സ്ത്രീയുടെ അടങ്ങാത്ത ആഗ്രഹം തന്നെയാകും അപകടങ്ങളില്ലാതെ രക്ഷിയ്ക്കുന്നതിനിടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

English summary
Miracle baby born as mom fights cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X