• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് ഇന്ത്യ 2022: വിജയ കിരീടം ചൂടി കര്‍ണാടകയുടെ സിനി ഷെട്ടി

Google Oneindia Malayalam News

മുംബൈ : രാജ്യം ആകാംഷയോടെ കാത്തിരുന്ന ആ ഫലം പുറത്തുവന്നിരിക്കുകയാണ്. രാജ്യം കാത്തിരുന്ന ആ സുന്ദരിയുടെ പേര് മത്സരത്തിനൊടുവില്‍ അങ്ങനെ പുറത്തുവന്നു. ഫെമിന മിസ് ഇന്ത്യ 2022 കിരീടം കര്‍ണാടകയുടെ സിനി ഷെട്ടി സ്വന്തമാക്കി . മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഫിനാലെയില്‍ കഴിഞ്ഞ ദിവസമാണ് സിനി ഷെട്ടി മിസ് ഇന്ത്യ 2022 കിരീടം ചൂടിയത്. ഇരുപ്പത്തിയൊന്ന് വയസ്സാണ് സിനിക്ക്. സിനി ഷെട്ടി കൊമേഴ്‌സ് ബിരുദധാരിയാണ്. കിരീടം നേടിയതില്‍ വളരെയധികം സന്തോഷമുണ്ട്

എന്ന് അവര്‍ പറഞ്ഞു. തന്റെ കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് താന്‍ ഇവിടെ വരെ എത്തിയതെന്നും സിനി വ്യക്തമാക്കി.

സിനി ഷെട്ടി മിസ് ഇന്ത്യ 2022 പട്ടം നേടിയെടുത്തപ്പോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പായി രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്തും സെക്കന്‍ഡ് റണ്ണറപ്പായി ഉത്തര്‍ പ്രദേശിന്റെ ശിനാത്താ ചൗഹാനും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ റൗണ്ടുകളിലായി നീണ്ട മത്സരത്തിന് ഒടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

സിനിമാതാരങ്ങളായ നേഹ ധൂപിയ, ദിനോ മൊറേയ, മലൈക അറോറ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുന്‍ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു ജൂറി.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു മിസ് ഇന്ത്യ 2022 ഓഡിഷനുകള്‍ നടന്നത്. ഇതിന് ശേഷം പല ഘട്ടങ്ങളിലായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം തിരഞ്ഞെടുക്കപ്പെട്ടവര്‍ മുംബൈയിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു.

'നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകര്‍'; ജലീല്‍ ഉന്നയിക്കുന്ന സംശയങ്ങള്‍'നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകര്‍'; ജലീല്‍ ഉന്നയിക്കുന്ന സംശയങ്ങള്‍

ആകെ 31 പേരാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്. മുംബൈയില്‍ നടന്ന ഗ്രൂമിംഗ് സെഷനുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും ശേഷമാണ് ഫിനാലെ നടന്നത്. കൊവിഡ് മൂലം ഓണ്‍ലൈനായി ഓഡിഷന്‍ നടത്തപ്പെട്ടപ്പോള്‍ അത് വലിയ വെല്ലുവിളിയായിരുന്നു എന്നും എന്നാല്‍ മിടുക്കരായ മത്സരാര്‍ത്ഥികളെ കാണാനും അവരോട് സംസാരിക്കാനും സാധിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ജൂറി അംഗവും നടിയുമായ നേഹ ധൂപിയ പറഞ്ഞു.

എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

  കൃതി സാനന്‍, ലോറന്‍ ഗോട്ടിലെബ്, ആഷ് ചാന്ദ്‌ലര്‍ എന്നീ താരങ്ങളെല്ലാം മത്സരവേദിയില്‍ തങ്ങളുടെ പ്രകടനങ്ങളുമായി എത്തിയിരുന്നു. മനീഷ് പോള്‍ ആയിരുന്നു ചടങ്ങിന്റെ അവതാരകന്‍.

  English summary
  miss india 2022: sini shetty of karnataka won the femina miss india 2022
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X