നജീബിന്റെ തിരോധാനം; ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് നുണപരിശോധന നടത്തിയേക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥിയായ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് നുണ പരിശോധന നടത്തിയേക്കും. വിദ്യാര്‍ഥികളുടെ മൊഴി സംശയകരമായതിനാല്‍ നുണ പരിശോധന നടത്തണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് കോടതി വിദ്യാര്‍ഥികളോട് നിലപാട് അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു.

ഐഎഎസ് പരീക്ഷ: ബ്ലൂടൂത്ത് വഴി ഭാര്യയുടെ സഹായം... മലയാളി ഐപിഎസ് ഓഫീസര്‍ പിടിയില്‍

ഇന്ത്യയ്ക്ക് പണി തരാന്‍ ചൈന,ബ്രഹ്മപുത്രയിലെ വെള്ളമൂറ്റി മരുഭൂമിയില്‍ നഗരം പണിയാന്‍ പടുകൂറ്റന്‍ ടണല്‍
നുണ പരിശോധനയ്ക്ക് സമ്മതമാണോ എന്ന കാര്യത്തില്‍ പത്തുദിവസത്തിനകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കാനാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച കേസ് നവംബര്‍ പത്തിലേക്ക് മാറ്റിയതായി ജഡ്ജ് സമര്‍ വിശാല്‍ അറിയിച്ചു.

missing

2016 ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതാകുന്നത്. സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായിരുന്ന നജീബിനെ ഒരുസംഘം എബിവിപി പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ കയറി മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിനുശേഷമാണ് വിദ്യാര്‍ഥിയെ കാണാതാകുന്നത്. കേസ് അന്വേഷിച്ച പോലീസിന് വ്യക്തമായ സൂചന ലഭിക്കാത്തതിനെ തുടര്‍ന്ന് നജീബിന്റെ ഉമ്മയുടെ ആവശ്യപ്രകാരമാണ് സിബിഐയ്ക്ക് കൈമാറിയത്. എന്നാല്‍ നജീബ് തിരോധാനക്കേസില്‍ പുരോഗതിയുണ്ടാക്കാന്‍ സിബിഐയ്ക്കും കഴിഞ്ഞിട്ടില്ല.

English summary
Missing Najeeb Ahmed case: Delhi HC seeks students’ response on CBI plea for lie detection test

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്