Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതി കടലില്‍ വീണു; ഒരു കോടി രൂപ ചെലവഴിച്ച് തിരച്ചില്‍, ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ആര്‍കെ ബീച്ചില്‍ ജൂലൈ 25 ന് കാണാതായ വിവാഹിതയായ യുവതിയെ ബുധനാഴ്ച നെല്ലൂര്‍ ജില്ലയിലെ കാവാലിയില്‍ കാമുകന്റെ ഒപ്പം കണ്ടെത്തി. യുവതിയെ കണ്ടെത്തുന്നതിനായി രണ്ട് ദിവസത്തിനുള്ളില്‍ അധികൃതര്‍ ഒരു കോടിയോളം രൂപ ചെലവഴിച്ചതിനെ പിന്നാലെയാണ് യുവതിയെ കാമുകനൊപ്പം കണ്ടെത്തുന്നത്. ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് കപ്പലുകളും ഒരു ഹെലികോപ്ടറും തിരച്ചില്‍ നടത്തി, ഏകദേശം ഒരു കോടി രൂപ ചെലവ് വന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍

1

യുവതിയെ കണ്ടെത്തുന്നതിന് വേണ്ടി ഒട്ടേറെ സമയമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെലവഴിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, 21 കാരിയായ സായി പ്രിയ ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു, വിശാഖപട്ടണത്ത് എന്‍ എ ഡിക്ക് സമീപമുള്ള സഞ്ജീവയ്യനഗര്‍ കോളനിയില്‍ താമസിച്ചു വരികയായിരുന്നു.

2

രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ തിങ്കളാഴ്ച രാവിലെ സിംഹാചലം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഇരുവരും വൈകുന്നേരത്തോടെ ആര്‍കെ ബീച്ചിലെത്തി. എന്നാല്‍, രാത്രി ഏഴുമണിയോടെയാണ് പ്രിയയെ കാണാനില്ലെന്ന് ശ്രീനിവാസ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ശ്രീനിവാസ് മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. ചൊവ്വാഴ്ച ഒരു പോലീസ് സംഘം കോസ്റ്റ് ഗാര്‍ഡിന് വിവരം നല്‍കുകയും തുടര്‍ന്ന് ബീച്ചിലും കടലിലും യുവതിയെ തിരയാന്‍ ചേതക് ഹെലികോപ്റ്ററുകള്‍ നിയോഗിക്കുകയുമായിരുന്നു. ഏകദേശം ഒരു കോട്ി രൂപയാണ് യുവതിയെ കണ്ടെത്തുന്നതിന് വേണ്ടി ചെലവഴിച്ചത്.

3

അതേസമയം, നെല്ലൂര്‍ ജില്ലയില്‍ യുവതിയെ സുരക്ഷിതമായി കണ്ടെത്തിയെന്നും ഉടന്‍ വിശാഖപട്ടണത്ത് എത്തുമെന്നും അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കാണാതായ ദിവസം രവി എന്നയാളുടെ കൂടെ ബീച്ചില്‍ നിന്ന് ഒളിച്ചോടി പോകുകയായിരുന്നു.

4

ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയതെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസ് നടത്തിയ സമാന്തര അന്വേഷണത്തിലാണ് യുവതി കാമുകനൊപ്പമാണെന്ന് കണ്ടെത്തിയത്. ഇതിനിടെ യുവതി വിശാഖപട്ടണത്തുള്ള സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. സുഹൃത്ത് വിവരം യുവതിയുടെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+