മിസോറാം കോൺഗ്രസിനെ കൈവിടും, എംഎൻഎഫിന് 18 സീറ്റ്; ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ ഫലം!!
ദില്ലി: മിസോറാമിൽ എംഎൻഎഫിന് വൻ വിജയമായിരിക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ ഫലം. 2018ലെ നിയമഭ തിരഞ്ഞെടുപ്പിൽ എംഎൻഎഫ് അധികാരത്തിലെത്തും. 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 16 മുതൽ 20 വരെ സീറ്റുകളിൽ എംഎൻഎഫ് വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. കോൺഗ്രസിനും മറ്റുള്ളവർക്കും 8 മുതൽ 12 വരെ സീറ്റുകൾ സഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നു.
ജസ്ഥാനിൽ കോൺഗ്രസ്... 75 സീറ്റ് വരെ നേടും, വസുന്ധര രാജയെ ജനങ്ങൾ തള്ളും, എബിപി-സിഎസ്ഡിഎസ് സർവ്വെ!
വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറാം. 40 സീറ്റാണ് മിസോറാം നിയമസഭയില്‍. 21 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം.
ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതാണ് പ്രത്യേകത.
കോണ്‍ഗ്രസ്, എംഎന്‍എഫ്, മിസോറാം പീപ്പിള്‍സ്കോണ്‍ഫറന്‍സ്,
സോറാം പീപ്പിള്‍സ് മൂവ്‌മെന്റ്, ബിജെപി, എന്‍പിപി, എന്‍സിപി എന്നിവയാണ് സംസ്ഥാനത്തെ പ്രധാന കക്ഷികള്‍. 1987 മുതല്‍ രണ്ടു പാര്‍ട്ടികളാണ് മിസോറാം ഭരിക്കുന്നത്. കോണ്‍ഗ്രസും എംഎന്‍എഫും.
2013ല്‍ കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് സംസ്ഥാനത്തിന്റെ ഭരണം
പിടിച്ചത്. എംഎന്‍എഫിന് അഞ്ച് സീറ്റേ നേടാനായുള്ളൂ. എംപിസിക്ക് ഒരു സീറ്റും ലഭിച്ചു. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. കോണ്‍ഗ്രസ് തനിച്ചാണ് ഇത്തവണ ജനവിധി തേടിയത്. ബിജെപിയും തനിച്ചാണ്. കോണ്‍ഗ്രസ് 40 സീറ്റിലും മല്‍സരിച്ചു. എംഎന്‍എഫ് 39 സീറ്റിലും. ബിജെപിയും മുഴുവന്‍ സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്.