Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസോറാമില്‍ ബിജെപിയുടെ രഹസ്യനീക്കം; കോടികള്‍ എത്തിച്ചു!! വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസ് ഭരണം ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപി രഹസ്യ നീക്കങ്ങള്‍ നടത്തുന്നുവെന്ന് വിവരം. കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ ലാല്‍ തന്‍ഹാവ്‌ലയാണ് ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി കോണ്‍ഗ്രസ് ഭരണത്തിലെത്തുന്നത് തടയാനാണ് ബിജെപി പദ്ധതിയിടുന്നതത്രെ. അതിന് വേണ്ടി കോടികള്‍ സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മിസോറാം. കോണ്‍ഗ്രസാണ് നിലവില്‍ ഇവിടെ ഭരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം

അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് മിസോറാം. ഇവിടെ ഭരണം പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ ശ്രമമത്രെ.

പണം സൈനിക ആസ്ഥാനത്ത്

പണം സൈനിക ആസ്ഥാനത്ത്

എംഎല്‍എമാര്‍ക്ക് കൊടുക്കാനുള്ള പണം ബിജെപി മിസോറാമില്‍ എത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്താണ് പണം ഒളിപ്പിച്ചിട്ടുള്ളത്. അസം റൈഫിള്‍സിന്റെയോ സിആര്‍പിഎഫിന്റെയോ ആസ്ഥാനത്താണ് പണം ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു.

എംഎല്‍എ ഷോപ്പിങ്

എംഎല്‍എ ഷോപ്പിങ്

തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എ ഷോപ്പിങ് തുടങ്ങാനാണ് ബിജെപിയുടെ ശ്രമം. അപ്പോള്‍ ഈ പണം പുറത്തുവരും. നേരായ വഴിയില്‍ മിസോറാമിന്റെ അധികാരം പിടിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. അത് അവര്‍ക്ക് നന്നായി അറിയാം. ഇക്കാര്യം മനസിലാക്കിയാണ് പണം വച്ചുള്ള കളിക്ക് ഒരുങ്ങുന്നതെന്നും ഐസ്വാളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ലാല്‍ തന്‍ഹാവ്‌ല പറഞ്ഞു.

മേഘാലയ ആവര്‍ത്തിക്കും

മേഘാലയ ആവര്‍ത്തിക്കും

മേഘാലയ ആവര്‍ത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവിടെ രണ്ട് എംഎല്‍എമാരുള്ള ബിജെപി ഇപ്പോള്‍ ഭരണത്തില്‍ പങ്കാളികളാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനമാണ് മേഘാലയ. തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ സഖ്യമാണ് മേഘാലയയില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത്.

ശക്തി തെളിയിക്കൂ

ശക്തി തെളിയിക്കൂ

തിരഞ്ഞെടുപ്പില്‍ ജയിച്ച് ശക്തി തെളിയിക്കുകയാണ് വേണ്ടത്. അല്ലാതെ തിരഞ്ഞെടുപ്പിന് ശേഷം അധികാരം പിടിക്കാന്‍ പണം വാരിയെറിയുകയല്ല. ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയായ എംഎന്‍എഫ് പറയുന്നത്. എന്നാല്‍ അവരുടെ വാക്കുകള്‍ ആരും വിശ്വസിക്കുന്നില്ലെന്നും ലാല്‍ തന്‍ഹാവ്‌ല പറഞ്ഞു.

വെല്ലുവിളിച്ച് ബിജെപി

വെല്ലുവിളിച്ച് ബിജെപി

എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണം ബിജെപി നിഷധിച്ചു. കുതിരക്കച്ചവടം ബിജെപി എവിടെയും നടത്തിയിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ജെവി ലുന അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായിട്ടാണ് ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുത്തത്. അല്ലാതെ കുതിരക്കച്ചവടം നടത്തിയട്ടല്ല. മുഖ്യമന്ത്രിക്ക് പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കട്ടെയെന്നും ബിജെപി അധ്യക്ഷന്‍ വെല്ലുവിളിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+