കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമില്‍ കോണ്‍ഗ്രസിനെ വെട്ടും.. സമ്പൂര്‍ണ അധിപത്യത്തിനായി ബിജെപി പദ്ധതി ഒരുക്കുന്നു

  • By Aami Madhu
Google Oneindia Malayalam News

ഈ വര്‍ഷം അവസാനത്തോടെയാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ മിസോറാമില്‍ വന്‍ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ 2013 ല്‍ ജയിച്ച് കയറിയ അത്ര എളുപ്പമാകില്ല ഇത്തവണ കോണ്‍ഗ്രസിന്. ഭരണ വിരുദ്ധ വികാരവും, അഴിമതി ആരോപണങ്ങളുമെല്ലാം പാര്‍ട്ടി നേതൃത്വത്തെ വരിഞ്ഞ് മുറുക്കുന്നുണ്ട്.

മിസോറാമില്‍ ഏത് വിധേനയും അക്കൗണ്ട് തുറന്ന് തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിനുള്ള തന്ത്രങ്ങള്‍ അമിത്ഷായും ബിജെപിയും ആരംഭിച്ച് തുടങ്ങി. കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി മിസോറാമും പിടിച്ചടക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി ആവനാഴിയില്‍ ഒരുക്കകയാണ്. വിവരങ്ങള്‍ ഇങ്ങനെ

 അക്കൗണ്ട് തുറക്കാന്‍

അക്കൗണ്ട് തുറക്കാന്‍

1987 ലാണ് രാജ്യത്തെ 23ാമത്തെ സംസ്ഥാനമായ മിസോറാം രൂപീകരിക്കുന്നത്. 20 വര്‍ഷമായി കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. 1993 മുതല്‍ ബിജെപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഇതുവരെ ബിജെപിക്ക് മിസോറാമില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല

 ആത്മവിശ്വാസം

ആത്മവിശ്വാസം

അതുകൊണ്ട് തന്നെ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ ത്രിപുര പിടിച്ചെടുത്ത ആത്മവിശ്വാസം ബിജെപിക്കുണ്ട്. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരിച്ചിരുന്ന മേഘാലയ എന്‍പിപിയുമായി ചേര്‍ന്നും ബിജെപി പിടിച്ചടക്കിയിട്ടുണ്ട്.

 കൈവിട്ട സംസ്ഥാനങ്ങള്‍

കൈവിട്ട സംസ്ഥാനങ്ങള്‍

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മമത ബാനര്‍ജിയുടെ പശ്ചിമബംഗാളും കോണ്‍ഗ്രസ് ഭരണത്തിലുള്ള മിസോറാമും മാത്രമാണ് ഇപ്പോള്‍ ബിജെപിക്ക് കൈവിട്ട സംസ്ഥാനങ്ങള്‍.
ഇതും കൂടി കൈക്കലാക്കി കോണ്‍ഗ്രസ് മുക്ത വടക്ക് കിഴക്കന്‍ ഭരണം ആണ് ബിജെപി സ്വപ്നം കാണുന്നത്.

 കോണ്‍ഗ്രസ് നേടി

കോണ്‍ഗ്രസ് നേടി

2013 ലെ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 34 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് നേടിയത്. സഖ്യകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അഞ്ച് സീറ്റുകളും നേടി.എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്‍റെ സ്ഥിതി പരിങ്ങലിലാണ്.

 ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

ആഭ്യന്ത്രമന്ത്രി ആര്‍ ലാല്‍സിര്‍ലിയാനയുടെ രാജി വലിയ പ്രതിസന്ധിയിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചത്.മിസോറാം കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനാണ് ലാല്‍സിര്‍ലിയാന. ഇദ്ദേഹം പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 അഴിമതി ആരോപണം

അഴിമതി ആരോപണം

കൂടാതെ കോണ്‍ഗ്രസിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 കര്‍ഷകരും

കര്‍ഷകരും

കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രിക്ക് അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നുളള ആരോപണങ്ങളും ഒരുഘട്ടത്തില്‍ സര്‍ക്കാരിനെ പിടിച്ച് കുലുക്കിയിരുന്നു. മിസോറാമില്‍ 70 ശതമാനം കര്‍ഷകരാണ്. ഇതിനിടെ ഭൂപരിഷ്കരണം ആവശ്യപ്പെട്ട് ഐസ്വാളില്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ കൂട്ടത്തോടെ സമരത്തിനിറങ്ങിയിരുന്നു.

 പാര്‍ട്ടി വിടും

പാര്‍ട്ടി വിടും

ഇത് കൂടാതെ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറാനൊരുങ്ങുകയാണെന്ന വാര്‍ത്തകളും ശക്തമാണ്. മുഖ്യമന്ത്രി ലാല്‍തന്‍വാല സഹോദരന്‍ ലാല്‍ തന്‍സാറയ്ക്ക് വേണ്ടി പാര്‍ട്ടിയില്‍ പല വിട്ടുവീഴ്ചകളും ചെയ്യുന്നതായും ഇതില്‍ അതൃപ്തരായ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് പോയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

 ഗോത്ര വിഭാഗം

ഗോത്ര വിഭാഗം

എന്നാല്‍ കോണ്‍ഗ്രസ് ഇത്തരം ആരോപണങ്ങളെ തള്ളി. പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനുളള ബിജെപിയുടെ തന്ത്രങ്ങളാണ് ഇതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം മിസോറാമില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കാമെന്ന വ്യാമോഹം ഒന്നും ബിജെപിക്കില്ല. എന്നാല്‍ ഏത് വിധേനയും അക്കൗണ്ട് തുറക്കണമെന്ന് ലക്ഷ്യം വെച്ച് ആദിവാസി , ഗോത്ര വിഭാഗങ്ങളെ ഒപ്പം കൂട്ടിയുള്ള തന്ത്രങ്ങള്‍ ബിജെപി മെനയുന്നുണ്ട്.

 ബ്രൂ ഗോത്രവിഭാഗം

ബ്രൂ ഗോത്രവിഭാഗം

ഭൂമി തര്‍ക്കം, മതംമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 97ല്‍ പലായനം ചെയ്ത ബ്രൂ വംശജരെ മിസോറാമില്‍ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്.

 ഒപ്പം ചേര്‍ക്കാന്‍

ഒപ്പം ചേര്‍ക്കാന്‍

ഇതോടെ ത്രിപുരയിലെ താത്ക്കാലിക ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുന്ന അരലക്ഷത്തോളം റിയാങ്ങുകള്‍ ജന്മദേശത്തേക്ക് മടങ്ങും. ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളേയും ഒപ്പം ചേര്‍ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

 എന്‍പിപിയും രംഗത്ത്

എന്‍പിപിയും രംഗത്ത്

കോണ്‍ഗ്രസിന് വെല്ലുവിളിയായി മണിപ്പൂരിലും മേഘാലയയിലും ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിപിയും ഇത്തവണ മിസോറാമില്‍ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങും. അടുത്തിടെയാണ് എന്‍പിപി പ്രസിഡന്‍റും മേഘാലയ മുഖ്യമന്ത്രിയുമായ കൊണാഡ് കെ സാങ്ങ്മ മണിപ്പൂരില്‍ പാര്‍ട്ടിയുടെ യൂണിറ്റ് ആരംഭിച്ചത്.

English summary
Mizoram Elections 2018: Graft blot, anti-incumbency hurt CM; BJP targets Congress-mukt Northeast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X