കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ പരാജയം, സ്റ്റാലിന്‍ രാജി വച്ചു

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിഎംകെ ട്രഷറര്‍ എംകെ സ്റ്റാലിന്‍ രാജി വച്ചു. തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകതെ ഡിഎംകെ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 39 ലോക്‌സഭ സീറ്റുകളില്‍ 37 സീറ്റിലും ജയലളിതയുടെ എഐഎഡിഎംകെ വിജയിച്ചു

അഴഗിരിയുടെ രാജി പ്രഖ്യാപനം രാഷ്ട്രീയ നാടകമെന്ന് അഴഗിരി പ്രതികരിച്ചു. പാര്‍ട്ടിയ്‌ക്കേറ്റ സമ്പൂര്‍ണ പരാജയത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വയ്ക്കുന്നതായി സ്റ്റാലിന്‍ പറഞ്ഞത്. പതിനഞ്ചോളം സീറ്റുകളില്‍ തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് സ്റ്റാലിന്‍ പ്രചാരണവേളകളില്‍ ഉറപ്പ് പറഞ്ഞിരുന്നു.

Stalin

എന്നാല്‍ സ്റ്റാലിന്റെ നേതൃത്വത്തെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സ്റ്റാലിന്‍ രാജി വച്ചതെന്നും വാര്‍ത്ത പരക്കുന്നുണ്ട്. സ്റ്റാലിന്‍-അഴഗിരി പോരാണ് പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് കാരണമെന്നും വിലയിരുത്തലുകളുണ്ട്. അഴഗിരിയ്ക്ക് സ്വാധീനമില്ലാത്തെ മേഖലകളില്‍ പോലും പാര്‍ട്ടി പരാജയപ്പെട്ടത് ചര്‍ച്ചയായിരിയ്ക്കുകയാണ്.

English summary
MK Stalin resigns from all DMK posts after party's poor show in LS polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X