കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍

Google Oneindia Malayalam News

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചരാണ വേളയില്‍ ഒട്ടേറെ വാഗ്ദാനങ്ങളാണ് തമിഴ് ജനതയ്ക്ക് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ നല്‍കിയിരുന്നത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടനെ അദ്ദേഹം വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ വന്‍ തരംഗമാകുകയാണ് സ്റ്റാലിന്‍. അഞ്ച് ഉത്തരവുകളിലാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ സ്റ്റാലിന്‍ ഒപ്പുവച്ചത്. ഇതില്‍ രണ്ടു കോടിയിലധികം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ എന്ന പദ്ധതിയും ഉള്‍പ്പെടും. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

2000 രൂപ പദ്ധതി

2000 രൂപ പദ്ധതി

കൊറോണ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായിട്ടാണ് 2000 രൂപ അനുവദിക്കുന്നത്. അരി ലഭിക്കാന്‍ അര്‍ഹരായ റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് പണം നേരിട്ട് നല്‍കുക. 2.07 കോടി കാര്‍ഡ് ഉടമകള്‍ക്ക് പണം ലഭിക്കും. 4000 രൂപയാണ് സ്റ്റാലിന്‍ വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ ഗഡുവാണ് ഇപ്പോള്‍ നല്‍കുക. അടുത്ത ഗഡു വരും മാസങ്ങളില്‍ അനുവദിക്കും.

4153 കോടി ചെലവ്

4153 കോടി ചെലവ്

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ നല്‍കുന്ന പദ്ധതിക്ക് വേണ്ടി 4153 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ് വരിക. കൊറോണ കാരണം ഒട്ടേറെ സാധാരണ കുടുംബങ്ങള്‍ വറുതിയിലാണ്. നിരവധി പേര്‍ക്ക് ജോലി നഷ്ടമായി. ഈ സാഹചര്യം പരിഗണിച്ചാണ് നേരിട്ട് പണം കൈയ്യിലെത്തിക്കാന്‍ ഡിഎംകെ തീരുമാനിച്ചതും ആദ്യ ദിനം തന്നെ പദ്ധതിയില്‍ ഒപ്പുവച്ചതും.

കൊറോണ ചികില്‍സ സൗജന്യം

കൊറോണ ചികില്‍സ സൗജന്യം

കൊറോണ രോഗം ബാധിച്ചവര്‍ക്കുള്ള ചികില്‍സ പൂര്‍ണമായും സൗജന്യമാക്കുന്നതാണ് മറ്റൊരു ഉത്തരവ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവര്‍ക്ക് പണം നല്‍കേണ്ടതില്ല. സ്വകാര്യ ആശുപത്രികളില്‍ ചെലവാകുന്ന പണം സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. കൊറോണ ചികില്‍സ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

പാല്‍ വില കുറച്ചു

പാല്‍ വില കുറച്ചു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവില്‍ പാല്‍ വില കുറയ്ക്കുമെന്നായിരുന്നു സ്റ്റാലിന്റെ മറ്റൊരു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. ലിറ്ററിന് 3 രൂപയാണ് കുറയ്ക്കുക. മെയ് 16 മുതല്‍ പദ്ധതി നടപ്പാക്കാന്‍ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിലും മുഖ്യമന്ത്രി ഒപ്പുവച്ചു.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയാണ് മറ്റൊരു പദ്ധതി. ടൗണുകളിലെ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കും. ഇതുമൂലം തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും. 1200 കോടിയുടെ സബ്‌സിഡി സര്‍ക്കാര്‍ കോര്‍പറേഷന് അനുവദിക്കും.

മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍

മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍

മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍ എന്ന പദ്ധതിയും സ്റ്റാലിന്റെ പ്രധാന പ്രഖ്യാപനമാണ്. എല്ലാ മണ്ഡലത്തില്‍ നിന്നും ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും വേഗത്തില്‍ തീര്‍പ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിന് വേണ്ടി പ്രത്യേക വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചു. ഒരു ഐഎഎസ് ഓഫീസര്‍ ആയിരിക്കും വകുപ്പിന്റെ ചുമതല.

ആദ്യ 100 ദിവസത്തിനകം

ആദ്യ 100 ദിവസത്തിനകം

രാജ്ഭവനിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെത്തിയ എംകെ സ്റ്റാലിന്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അധികാരത്തിലെത്തി ആദ്യ 100 ദിവസത്തിനകം നടപ്പാക്കുന്ന പദ്ധതികള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. പ്രചാരണ ഘട്ടത്തില്‍ നല്‍കിയ വാഗ്ദാനങ്ങളാണിത്. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക.

Recommended Video

cmsvideo
റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപ; അധികാരമേറ്റതിനു പിന്നാലെ വാഗ്ദാനങ്ങൾ നടപ്പിലാക്കി സ്റ്റാലിൻ

ഇതില്‍കൂടുതല്‍ 33കാരി പറഞ്ഞോണ്ട് നടക്കണോ? സൂര്യയോട് സന്ധ്യ മനോജ്... ബിഗ് ബോസില്‍ നടന്നത്ഇതില്‍കൂടുതല്‍ 33കാരി പറഞ്ഞോണ്ട് നടക്കണോ? സൂര്യയോട് സന്ധ്യ മനോജ്... ബിഗ് ബോസില്‍ നടന്നത്

സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
MK Stalin starts implements Poll Promise as signed 5 orders include 2000 rupee for ration card holders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X