കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ വര്‍ധന, പക്ഷേ... അപേക്ഷ നല്‍കിയ 1.7 കോടിക്ക് തൊഴിലില്ല!!

Google Oneindia Malayalam News

ദില്ലി: ലോക്ഡൗണ്‍ കാലത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഏപ്രില്‍ മുതല്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ജൂലായ് ഏഴ് വരെയുള്ള കണക്ക് പ്രകാരം അപേക്ഷിച്ചവരില്‍ 22 ശതമാനം പേര്‍ക്കും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാമൂഹ്യപ്രവര്‍ത്തകര്‍. ലോക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികളുടെ പലായനം ഉണ്ടായതോടെയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വളരെ നിര്‍ണായകമായിരിക്കുന്നത്.

1

22 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചില്ലെന്ന് പറയുമ്പോള്‍, അത് ഏകദേശം 1.7 കോടി ആളുകളുണ്ടാവും. ഉത്തര്‍പ്രദേശിലാണ് ജോലിക്ക് അപേക്ഷിച്ചിട്ടും ഇതുവരെ ജോലി ലഭിക്കാത്തവരുടെ എണ്ണം കൂടുതല്‍. 30 ശതമാനത്തോളം പേര്‍ക്കും ഇവിടെ തൊഴില്‍ ലഭിച്ചിട്ടില്ല. ബീഹാറില്‍ ഇത് 24 ശതമാനമാണ്. ഇവ രണ്ടും ഏറ്റവും പിന്നോക്ക സംസ്ഥാനങ്ങളാണ്. അതുകൊണ്ട് തൊഴിലില്ലായ്മ ഇവിടെ രൂക്ഷമായി തന്നെ ബാധിക്കും. തിരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്ന സാഹര്യത്തില്‍ ബീഹാറില്‍ തൊഴിലില്ലായ്മ രൂക്ഷമായ വിഷയമായി മാറും.

Recommended Video

cmsvideo
Kerala കൊവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ | Oneindia Malayala

അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 7.62 കോടി ആളുകള്‍ക്ക് ജോലി ലഭിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് ഇവര്‍ക്കെല്ലാം ജോലി ലഭിച്ചത്. 2017-18 കാലത്തെ വളര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച തൊഴില്‍ വളര്‍ച്ചയാണ് ഇത്. തൊഴിലിനായുള്ള ആവശ്യം വര്‍ധിച്ചത് ചില സംസ്ഥാനങ്ങളിലെങ്കിലും ഫണ്ടുകളുടെ കുറവ് വരുത്തിയിരിക്കുകയാണ്. ഇവിടങ്ങളില്‍ ശമ്പളം നല്‍കാനുള്ള സാധ്യത കുറഞ്ഞു. തമിഴ്‌നാടും ഒഡീഷയുമാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്.

തൊഴില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കും. അതേസമയം തൊഴില്‍ ബജറ്റുകള്‍ കോവിഡ് പ്രതിസന്ധി ഉണ്ടാവുന്നതിന് മുമ്പ് വിലയിരുത്തിയതാണ്. അതുകൊണ്ട് പ്രതിസന്ധി വന്നതോടെ ഈ ബജറ്റ് പോരാതെ വരികയായിരുന്നു. ഇതിന് പുറമേ അതിഥി തൊഴിലാളികളുടെ മടങ്ങി വരും സമ്പദ് ഘടനയെ ബാധിച്ചിട്ടുണ്ട്. ഇതാണ് നെഗറ്റീവ് ബാലന്‍സായി സംസ്ഥാനങ്ങളുടെ ധനകാര്യ മേഖലയില്‍ പ്രതിഫലിച്ചത്.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറ് ദിവസത്തെ തൊഴിലുറപ്പാണ് നല്‍കുക. ഇത് ഓരോ വീട്ടിലെയും പ്രായപൂര്‍ത്തിയാവര്‍ക്കാണ് ലഭിക്കുക. എല്ലാ സാമ്പത്തിക വര്‍ഷവും ഈ ആനുകൂല്യം ലഭിക്കും. ദിവസം 200 രൂപ എന്ന നിരക്കിലാണ് വേതനം. എന്നാല്‍ സംസ്ഥാനങ്ങളില്‍ പല തരത്തിലാണ് വേതനം. ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പേരുടെ അപേക്ഷകള്‍ തള്ളിയിരിക്കുന്നത്. ഇവര്‍ക്ക് അനുവദിച്ച ഫണ്ടുകളില്‍ പത്ത് ശതമാനത്തില്‍ താഴെയാണ് ഇനി ബാക്കിയുള്ളത്. ഇത് കാരണമായിരിക്കാം കൂടുതല്‍ പേരെ തൊഴിലിനായി എടുക്കേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം.

English summary
mnrega have record recruitment in covid crisis period but still unemloyment rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X