പശുവിന്റെ പേരിൽ വീണ്ടും കൊലപാതകം; മോഷണം ആരോപിച്ച് ബീഹാറിൽ 44 കാരനെ തല്ലിക്കൊന്നു!!
പശുവിന്റെ പേരിൽ വീണ്ടും കൊലപാതകം. ബീഹാറിലാണ് ക്രുമായ കൊലപാതകം നടന്നത്. അറാറിയയിൽ കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് 44 കാരനെ മൃഗീയമായി തലല്ലി കൊല്ലുകയായിരുന്നു. മഹേഷ് യാദവ് എന്ന യുവാവാണ് മൃഗീയ ആക്രമണത്തിന് ഇരയായത്.
ഇറോബർട്ട്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഡാക് ഹാരിപൂരിലാണ് സംഭവം നടന്നത്. ഇത് രണ്ടാം തവണയാണ് അറാറയിൽ പശുവിന്റെ പേരിൽ കൊലപാതകം നടക്കുന്നത്. കന്നുികാലി മോഷശണം ആരോപിച്ച് 2018 ഡിസംബറിൽ ഒരാളെ അക്രമികൾ മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

മുഹമ്മദ് കാബൂൾ എന്ന വന്യക്തിയായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും അറോറ വീണ്ടും പശുവിന്റെ പേരിലുള്ള കൊലപാതകത്തിന് സാക്ഷിയാകുന്നത്.
മഹേഷ് യാദവിനെ പിടികൂടിയ സംഘം മോഷണം ആരോപിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റോബർട്ട്സ് ഗഞ്ചിലെ എസ്എച്ച്ഒ ശിവശരൺ സാ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടകൊലസപാതകത്തിന് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications