കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ്ങിനിടെ സംസാരിച്ചാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കും

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അടുത്തിടെ വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. ഇതേ തുടര്‍ന്ന് വാഹനാപകടങ്ങളും പെരുകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നുള്ള വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.

ഡ്രൈവിങ്ങിനിടെ ഫോണ്‍ വിളി ഉണ്ടായാല്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനാണ് നിയമം നിര്‍ദ്ദേശിക്കുന്നത്. മുന്നറിയിപ്പൊന്നും കൂടാതെയായിരിക്കും ഫോണ്‍ പിടിച്ചെടുക്കുക. ട്രാഫിക് പോലീസിന്റെ പിടിവീണാല്‍ യാത്രക്കാരന് മൊബൈല്‍ ഫോണ്‍ നല്‍കുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടാകില്ലെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കുന്നു.

mobile-driving

രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുടക്കത്തില്‍ ജനുവരി 18 മുതല്‍ 24 വരെ നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ കൂടുതല്‍ ട്രാഫിക് പോലീസിനെയും നിയോഗിക്കും. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. വാഹനാപകടങ്ങളില്‍പ്പെടുന്നവരുടെ ഹെല്‍മറ്റ് തകരുന്നത് പതിവായതോടെയാണ് ഇത്തരമൊരു തീരുമാനം.

English summary
Rajasthan govt rules; mobile phone will be seized if you talk and drive at once
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X