ഡോക്‌ലാം:പരിഹാരമാകുന്നില്ല,പ്രതിരോധം ശക്തപ്പെടുത്താന്‍ 20,000 കോടി വേണമെന്ന്!!

Subscribe to Oneindia Malayalam

ദില്ലി: ഏഴ് ആഴ്ച പിന്നിട്ടിട്ടും ഡോക്‌ലാം പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നതിനിടെ സൈനിക സംവിധാനം ശക്തിപ്പെടുത്താന്‍ 20,000 കോടി രൂപ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. പ്രതിരോധ സംവിധാനത്തിന്റെ ആധുനീകരണത്തിന് അടിയന്തിരമായി ഈ തുക വേണമെന്നാണ് ആവശ്യം. അതേസമയം ജൂണില്‍ ആരംഭിച്ച അതിര്‍ത്തി പ്രശ്‌നം ഇപ്പോഴും അവസാനമില്ലാതെ തുടരുകയുമാണ്.

ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുള്ള തുകയുടെ 50 ശതമാനവും ഇതിനോടകം ഉപയോഗിച്ചു കഴിഞ്ഞെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം എത്രയും വേഗം പരിശോധിക്കുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനും പുറമേ പ്രതിരോധരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായി നിര്‍ണ്ണായക കരാറുകളില്‍ ഏര്‍പ്പെടാനുള്ള നീക്കവും ഇന്ത്യ നടത്തിവരികയാണ്.

റഷ്യയുമായി കരാര്‍

റഷ്യയുമായി കരാര്‍

റഷ്യയില്‍ നിന്ന് 48 അത്യാധുനിക സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിത എംഐ-17 ശ്രേണിയില്‍ പെട്ട സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചത്.

നേരത്തെ തന്നെ

നേരത്തെ തന്നെ

നിലവില്‍ ഇന്ത്യക്ക് എംഐ-8,എംഐ-17 വിഭാഗത്തില്‍ പെട്ട മുന്നൂറോളം സൈനിക ഹെലികോപ്റ്ററുകള്‍ ഉണ്ടെന്ന് റഷ്യന്‍ ആയുധ വിതരണ ശൃംഖലയായി റോസോബോറോണ്‍എക്സ്പോര്‍ട്സ് സിഇഒ അലക്സാണ്ടര്‍ മിക്കീവ് അറിയിച്ചു. അതു കൊണ്ടു തന്നെ അവയുടെ ഫീച്ചറുകളും പ്രത്യേകതകളും ഇന്ത്യക്ക് നന്നായി അറിയാമെന്നും മിക്കീവ് പറഞ്ഞു.

കമോവും

കമോവും

രാജ്യത്തെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയുടെ അത്യാധുനിക കമോവ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ കാലാവധി ഏകദേശം അവസാനിക്കാറായ സാഹചര്യത്തിലാണിത്. അതിര്‍ത്തിയിലെ അതീവ സുരക്ഷയൊരുക്കാനും ഇതിലൂടെ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കരാര്‍ ഈ വര്‍ഷം അവസാനം

കരാര്‍ ഈ വര്‍ഷം അവസാനം

പുതിയ എംഐ-17 സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഈ വര്‍ഷം അവസാനം ഒപ്പു വെച്ചേക്കുമെന്നാണ് സൂചനകള്‍.

മിസൈല്‍

മിസൈല്‍

ദക്ഷിണേക്ഷ്യയില്‍ നിന്ന് ചൈനയെ ലക്ഷ്യമാക്കി ഇന്ത്യ മിസൈല്‍ വിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് ഡിജിറ്റല്‍ ജേണല്‍ ആഫ്റ്റര്‍ മിഡ്‌നൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇന്ത്യ ചൈനയിലേയ്ക്ക് തൊടുത്തുവിടാവുന്ന മിസൈല്‍ വികസിപ്പിക്കുകയാണെന്നുമാണ് മാധ്യമ റിപ്പോര്‍ട്ട്.

ചൈനയും സജ്ജം

ചൈനയും സജ്ജം

അതേസമയം സൈന്യത്തിന്റെ ശക്തി വിളിച്ചറിയിക്കാനുള്ള ഒരു ശ്രമവും രാജ്യം പാഴാക്കുന്നില്ല. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ എല്ലാ ശക്തിയും വിളിച്ചോതിക്കൊണ്ടാണ് ചൈന പരേഡ് നടത്തിയത്. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ചൈന നടത്തിയ സന്ദര്‍ശന പരിപാടിയിലും സൈന്യം അഭ്യാസ പ്രകടനം നടത്തിയിരുന്നു.

English summary
Amid Doklam standoff, MoD seeks additional Rs 20,000 crores for combat readiness of armed forces
Please Wait while comments are loading...