Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ മോദി ആനേ വാലാ ഹേ!

ലഖ്‌നൊ: മോദി വരുന്നേ മോദി വരുന്നേ എന്ന പരസ്യവുമായി ഉത്തര്‍പ്രദേശില്‍ പാഞ്ഞു നടക്കുന്നത് കൊടി കെട്ടിയ 200 ഹൈ ടെക് ബസ്സുകള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യ ഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് 200 ട്രക്കുകള്‍ ലഖ്‌നൊവില്‍ തലങ്ങും വിലങ്ങും പായുന്നത്. കഴിഞ്ഞിട്ടില്ല അടുത്ത പടിയായി വീണ്ടും 200 ബസുകള്‍ കൂടി രംഗത്തിറങ്ങുന്നുണ്ട്.

വീഡിയോ സൗകര്യമുള്ള ബസ്സുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിന് വിലക്കുണ്ട്. അതിനാല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കണമെന്ന അഭ്യര്‍ഥന മാത്രമാണ് നടത്തുന്നതെന്ന് ഉത്തര്‍ പ്രദേശ് ബി ജെ പി വക്താവ് വിജയ് ബഹാദൂര്‍ പഥക് പറഞ്ഞു.

namo

പാര്‍ട്ടി നയമായ വികസനത്തിന്റെ പേരിലാണ് ഉത്തര്‍ പ്രദേശില്‍ ചീറിപ്പാഞ്ഞ് നടക്കുന്ന ബസ്സുകളില്‍ വോട്ടഭ്യര്‍ഥന നടക്കുന്നത്. 5 - 4 സൈസിലുള്ള പവര്‍ ബാക്ക് അപ് സ്‌ക്രീനുകളിലായി പത്ത് മിനുട്ട് പരിപാടിയാണ് കാണിക്കുക. ഇതില്‍ അഞ്ച് മിനുട്ട് നരേന്ദ്ര മോദിയും അഞ്ച് മിനുട്ട് പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗും പ്രസംഗിക്കും.

55 ഇഞ്ച് എല്‍ ഇ ഡി മോണിട്ടറുകള്‍ക്ക് പുറമേ ഇന്‍വേര്‍ട്ടര്‍, ആംപ്ലിഫെയര്‍, ഡി വി ഡി പ്ലെയര്‍ എന്നിവയും ഹൈ ടെക് പ്രചാരണ രഥങ്ങളില്‍ ഉണ്ട്. പൊതുജനങ്ങള്‍ക്ക് മോദിയുമായി കണക്ട് ചെയ്യാന്‍ വേണ്ടിയുള്ള മൊബൈല്‍ ഫോണ്‍ നമ്പറും ഈ ആധുനിക രഥങ്ങളില്‍ കാണാം. ബി ജെ പിയുടെ സംസ്ഥാന ഘടകമാണ് ഹൈ ടെക് പ്രചാരണത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുന്നത് എന്ന് പഥക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+