കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിര്‍പ്പ്; 'ഹര ഹര മോദി' മന്ത്രം ബിജെപി നിര്‍ത്തി

  • By Aswathi
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ദൈവത്തെപ്പോലെയാണ് ബി ജെ പി അനുയായികള്‍ കാണുന്നത്. നരേന്ദ്ര മോദി എന്ന മോദിയെ 'നമോ' എന്ന് വിശേഷിപ്പിക്കുന്നത് കൂടാതെ ദൈവങ്ങളെ സ്തുതിക്കുന്ന വാക്കുകള്‍ പോലും മോദിയെ പുകഴ്ത്താന്‍ ഉപയോഗിക്കുന്നു. എന്നാല്‍ തന്നെ ഇനി അത്തരത്തില്‍ സംബോധന ചെയ്യേണ്ടതില്ലെന്ന് മോദി തന്നെ അണികളെ അറിയിച്ചു.

മറ്റൊന്നും കൊണ്ടല്ല, ദൈവത്തെ സ്തുതിക്കുന്ന വാക്കുകള്‍ വ്യക്തികളെ പുകഴ്ത്താന്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് സന്യാസിമാരില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ വന്നതിനെ തുടര്‍ന്നാണ് 'ഹര ഹര മോദി', 'ഖര്‍ ഖര്‍ മോദി' തുടങ്ങിയ സ്തുതിഗീതങ്ങള്‍ തനിക്കു വേണ്ടി പാടേണ്ടെന്ന് മോദി തന്നെ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ അഭ്യര്‍ത്ഥന.

Modi

ആവേശം കൂടിയ പ്രവര്‍ത്തകരാണ് 'ഹര ഹര മോദി', 'ഖര്‍ ഖര്‍ മോദി' തുടങ്ങിയ മുദ്രാവാക്ക്യങ്ങള്‍ ഉണ്ടാക്കിയത്. അവരുടെ ആവേശം ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും അത് ഉപേക്ഷിക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നവെന്നാണ് മോദിയുടെ ട്വീറ്റ്. നരേന്ദ്ര മോദിക്കായി പ്രചരണം നിയന്ത്രിക്കുന്ന ഏജന്‍സികളാണ് ഈ മുദ്രാവാക്യത്തിന് പിന്നിലെന്നാണ് അറിയുന്നത്. മോദി മത്സരിക്കുന്ന കാശിയിലും ഓരോ വീട്ടിലും മുദ്രാവാക്യത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു.

ഹര ഹര മന്ത്രം മഹാദേവനെ സ്തുതിക്കുന്നതാണെന്നും വ്യക്തിപൂജയ്ക്കുള്ളതല്ലെന്നുമുള്ള പരാതിയുമായി സ്വരൂപാനന്ദ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്താണ് ആദ്യം രംഗത്തെത്തിയത്. മുദ്രാവാക്യം ശിവനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്ന് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അന്വേഷിക്കണമെന്നാണ് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ആവശ്യം.

എന്തായാലും മുദ്രാവാക്യം മതവികാരം വ്രപ്പെടുത്തുന്നത്‌കൊണ്ട് പാര്‍ട്ടി അത് പിന്‍വലിച്ചു. ചില മാധ്യമങ്ങള്‍ ഈ മുദ്രാവാക്യം ബി ജെ പിയുടേതാണെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' എന്നതാണ് ബി ജെ പിയുടെ മുദ്രാവക്യമെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

English summary
No 'har, har' for Modi after BJP PM candidate tells supporters to stop controversial chant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X