കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കരുത്ത് സോഷ്യല്‍ മീഡിയയോ?

  • By Aswathi
Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വെറുതെ വന്ന് പോസ്റ്റുകളിടുകയും ട്വീറ്റ് ചെയ്യുകയും മാത്രമല്ല തന്റെ ഓണ്‍ലൈന്‍ കൂട്ടുകാരുമായി സംവദിക്കുകയും ചെയ്യും. സര്‍ക്കാറിന്റെ നയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ കുറേക്കൂടി ശ്രദ്ധിക്കണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം.

മോദിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് ഇതിനകം തന്നെ നല്ല പ്രചാരണം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിനും ഇ- ലോകം നല്ല സ്വീകരണമാണ് നല്‍കിയത്. 3,085,486 ആളുകള്‍ ഇതുവരെ പിഎംഒ ഇന്ത്യ എന്ന ഫേസ്ബുക്ക് പേജിന് ലൈക്കടിച്ചിട്ടുണ്ട്.

modi-fb

സഹപ്രവര്‍ത്തകരോടും ഫേസ്ബുക്ക് നന്നായി ഉപയോഗിക്കണമെന്നാണ് മോദിയുടെ ഉപദേശം. മോദിയുടെ 'അച്ചേ ദിന്‍' പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത് വന്നപ്പോള്‍ അതിനെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കണമെന്നാണ് മോദി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ചിട്ടാണോ എന്തോ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മന്ത്രിമാരായ അരുണ്‍ ജെയ്റ്റിലി, സൃമിതി ഇറാനി, രവിശങ്കര്‍ പ്രസാദ് എന്നിവരും വകുപ്പിലുണ്ടാകുന്ന പുതിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അപ്‌ഡേറ്റ് ചെയ്യും.

ഉമാ ഭാരതി, സുഷമ സുരാജ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി എന്നിവരും ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍മീഡിയ
സൈറ്റുകളില്‍ സജീവമാണ്. സഹപ്രവര്‍ത്തകരോട് കുറച്ചുകൂടെ സജീവമാകണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

English summary
Modi bats for participative governance through social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X