കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പറയൂ എന്തുകൊണ്ട് ഭൂട്ടാന്‍?

Google Oneindia Malayalam News

ദില്ലി: ബറാക് ഒബാമയുടെ പ്രത്യേക ക്ഷണമുണ്ടായിട്ടും അമേരിക്കയല്ല, ചൈനയോ ജപ്പാനോ അയല്‍ രാജ്യമായ പാകിസ്താനോ അല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി കന്നി വിദേശ പര്യടനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഭൂട്ടാനാണ്, ഭൂട്ടാന്‍. ജൂണ്‍ പകുതിയോടെയാകും നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശ പര്യടനം നടക്കുക. വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പ്രധാനമന്ത്രിയെ അനുഗമിക്കും.

എന്തുകൊണ്ടായിരിക്കാം തന്റെ ആദ്യത്തെ വിദേശ പര്യടനത്തിന് മോദി ഭൂട്ടാനെ തിരഞ്ഞെടുത്തിരിക്കുക. ഒമ്പത് വര്‍ഷക്കാലം വിസ നിഷേധിച്ച അമേരിക്കയിലേക്ക് മോദി ആദ്യ പരിഗണന കൊടുക്കാത്തത് സ്വാഭാവികം. അതിര്‍ത്തി പ്രശ്‌നം സജീവമായതിനാല്‍ ബംഗ്ലാദേശും ഒരു നല്ല സാധ്യതയല്ല. പാകിസ്താനും പാകിസ്താന് ആയുധം കൊടുത്ത റഷ്യയുമാണ് പിന്നെ.

narendra-modi

തമിഴ്‌നാട് ഇപ്പോള്‍ തന്നെ ഇടഞ്ഞുനില്‍ക്കുകയാണ്, തമിഴ് പ്രശ്‌നം കത്തിനില്‍ക്കുന്നതിനാല്‍ ശ്രീലങ്കയും പറ്റില്ല. ചൈനയും ജപ്പാനും പരസ്പരം ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ അതിലൊരു രാജ്യത്തിനും മുന്‍തൂക്കം കൊടുക്കാന്‍ പറ്റില്ല. എന്നാല്‍ ഭൂട്ടാന് ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഇന്ത്യയുമായി നിലവില്‍ ഏറ്റവും നല്ല ബന്ധമുള്ള രാജ്യമാണ് ഭൂട്ടാന്‍. മോദിയുടെ സത്യപ്രതിജ്ഞയ്ക്കായി ഭൂട്ടാന്‍ പ്രധാനമന്ത്രി ല്യോനചെന്‍ തോബ്‌ഗെ ദില്ലിയിലെത്തിയിരുന്നു.

ആറ് വര്‍ഷം മുന്‍പാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നത്. 2008 ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ് ഭൂട്ടാന്‍ സന്ദര്‍ശിച്ച അവസാവനത്തെ പ്രധാനമന്ത്രി. അതേസമയം ഭൂട്ടാനിലെ ഉയര്‍ന്ന നേതാക്കള്‍, രാജാവും രാജകുടുംബാഗങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുണ്ട്.

നയതന്ത്ര ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതോടൊപ്പം ഭൂട്ടാനുമായുള്ള വ്യാപാര ബന്ധത്തിലും മോദി ശ്രദ്ധയൂന്നുന്നുണ്ട്. റെയില്‍ കണക്ടിവിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍, വൈദ്യുതി എന്നിവയ്‌ക്കൊപ്പം നിക്ഷേപ സാധ്യതകളും പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയില്‍ വരും.

English summary
Why Prime Minister Narendra Modi chose Bhutan as his first foreign destination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X